Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

സരിതയുടെ കുമ്പസാരം

സി. ബിജു

  1. saritha nair
Saritha. S. Nair

ലോകമെമ്പാടും വാട്‌സ്ആപ്പില്‍ പ്രചരിച്ച നഗ്നദൃശ്യങ്ങള്‍ തന്റേതു തന്നെയെന്ന്‌ സാക്ഷ്യപ്പെടുത്തുന്ന സരിതാനായര്‍ ഇപ്പോള്‍ ചെയ്‌ത തെറ്റുകള്‍ ഏറ്റുപറഞ്ഞ്‌ കുമ്പസാരത്തിന്റെ പാതയിലാണ്‌.

കുറ്റം ചെയ്‌ത പാപികള്‍ കുമ്പസാരിക്കുന്നത്‌ പുതുമയുള്ള കാര്യമല്ല. പ്രത്യേകിച്ചും തെറ്റുകള്‍ ചെയ്‌ത സ്‌ത്രീകള്‍. ഇവിടെ സരിതാനായരും ആ പാതയിലാണ്‌. പ്രായത്തിന്റെ തിളപ്പില്‍ താനും പല കുഴികളില്‍ ചെന്നു ചാടിയിട്ടുണ്ടെന്നും ഇപ്പോഴാണ്‌ ആ തെറ്റുകളുടെ വലുപ്പം മനസിലായതെന്നും സരിത പറയുന്നു.

ചെളിക്കുഴികള്‍ നിറഞ്ഞ വഴികളിലേക്ക്‌ തിരിച്ചുപോകില്ലെന്ന്‌ ആവര്‍ത്തിച്ച്‌ പറയുന്ന സരിത ഇപ്പോള്‍ ജീവിതത്തില്‍ ആകെ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമത്തിലാണ്‌. ചാനലില്‍ അവതാരകയായെത്തുന്നതും സിനിമയില്‍ അഭിനയിക്കുന്നതുമെല്ലാം ജീവിതത്തിലെ പുതിയ തുരുത്തുകള്‍ തേടിയാണെന്ന്‌ സരിത പറയുന്നു.

കുമ്പസാരത്തിലൂടെ എങ്കിലും മലയാളിയുടെ മനസില്‍ തന്നെക്കുറിച്ചുള്ള മോശം അഭിപ്രായം മാറ്റിയെടുക്കാം എന്ന പ്രതീക്ഷയിലാണ്‌ സരിതാനായര്‍.

സോളാര്‍ നായികയില്‍ നിന്നും ചലച്ചിത്ര നായികയിലേക്ക്‌ ഒരു പുതിയ ചുവടുവയ്‌പ്?

അതിന്‌ ആദ്യം നന്ദി പറയുന്നത്‌ മംഗളം വാരികയോടാണ്‌. നിരവധി കേസുകളില്‍ പെട്ട്‌ ഒരു ക്രിമിനല്‍ ആയി അവരോധിക്കപ്പെട്ട എന്റെ ഒരു കവര്‍ചിത്രം ആദ്യമായി അച്ചടിച്ചു വരുന്നത്‌ മംഗളം വാരികയിലാണ്‌.

അതു കണ്ടിട്ടാണ്‌ സഖി ടി.വി.യിലും റ്റുഡേ ടി.വിയിലും സ്‌ത്രീകളുമായി ബന്ധപ്പെട്ട പരിപാടിയില്‍ അതിഥിയായി വിളിക്കുന്നത്‌. ആ പ്രോഗ്രാം ഇഷ്‌ടപ്പെട്ട റ്റുഡേ ടി.വി.ക്കാര്‍ അവരുടെ ലവ്‌ബേര്‍ഡ്‌സ് എന്ന പ്രോഗ്രാമില്‍ അവതാരകയാക്കി. നേരത്തെ പ്രസന്റേഷന്‍ പ്രോഗ്രാം ഒക്കെ ചെയ്‌തിട്ടുള്ളതുകൊണ്ട്‌ ആ പരിപാടി ഭംഗിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.

ആ പരിപാടി മൂലമാണ്‌ അന്ത്യകൂദാശ, ഗള്‍ഫുകാരന്റെ ഭാര്യ എന്നീ ഷോര്‍ട്ട്‌ ഫിലിമുകളിലേക്ക്‌ അവസരം കിട്ടുന്നത്‌. യൂ ട്യൂബ്‌ വഴി ഒരുപാട്‌ പേര്‍ ഇഷ്‌ടപ്പെട്ട ആ വീഡിയോ സംവിധായകന്‍ ഷാജികൈലാസ്‌ സാറും കാണുകയുണ്ടായി.

അങ്ങനെയാണ്‌ സുരേഷ്‌ഗോപി സാര്‍ നായകനാകുന്ന പുതിയ ചിത്രത്തിലേക്ക്‌ എന്നെ ക്ഷണിക്കുന്നത്‌. എന്റെ സോളാര്‍ ജീവിതകഥയുമായി താരതമ്യം ഉള്ള വേഷമാണ്‌. സമകാലിക രാഷ്‌ട്രീയത്തില്‍ കൂടിയാണ്‌ സിനിമ പോകുന്നത്‌.

രണ്ട്‌ ഷോര്‍ട്ട്‌ ഫിലിമിലും മോശമല്ലാത്ത അഭിനയം കാഴ്‌ചവച്ചതുകൊണ്ട്‌ ഷാജി സാറിന്റെ ചിത്രവും ഭംഗിയായി ചെയ്യാന്‍ കഴിയും എന്നാണ്‌ വിശ്വാസം. എല്ലാത്തിനും നിമിത്തമായത്‌ മംഗളം വാരികയുടെ കവര്‍ ചിത്രമാണ്‌.

പക്ഷേ മംഗളം വാരിക ആ കവര്‍ അടിച്ചപ്പോള്‍ ഒരുപാട്‌ വിമര്‍ശനങ്ങള്‍ ഉണ്ടായി. പ്രത്യേകിച്ചും ചലച്ചിത്ര നടിമാരായ സെലിബ്രിറ്റികളുടെ ഭാഗത്തു നിന്നും?

സ്‌ത്രീകള്‍ പൊതുവെ പുരുഷന്മാരേക്കാള്‍ കൂടുതല്‍ പൊസസീവ്‌ ആണ്‌. വാട്‌സ് ആപ്പിലും മറ്റും എന്റെ മോശം ചിത്രങ്ങള്‍ പ്രചരിച്ചതു കൊണ്ടാകാം ചലച്ചിത്രനടികള്‍ ആ കവര്‍ പേജിനെ എതിര്‍ത്തത്‌. പക്ഷേ അതെങ്ങനെ പുറത്തായി എന്ന്‌ അവര്‍ മനസിലാക്കിയിരുന്നുവെങ്കില്‍ ആ വിമര്‍ശനം ഒഴിവാക്കിയേനെ.

എത്രയോ ചലച്ചിത്രനടിമാരുടെ സ്വകാര്യ ക്ലിപിംഗ്‌സ് ആണ്‌ ഇന്ന്‌ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നത്‌. പലതും സത്യമായതിനാല്‍ ആരും അത്‌ നിഷേധിക്കുന്നില്ല. അവര്‍ പിന്നീട്‌ സിനിമയില്‍ അഭിനയിക്കുന്നില്ലേ. മാഗസിനുകളില്‍ കവര്‍ഗേള്‍ ആകുന്നില്ലേ. അപ്പോള്‍ സരിത മാത്രമാണ്‌ വിഷയം.

പുരുഷന്മാര്‍ കുറച്ചുകൂടി കാര്യം മനസ്സിലാക്കി പ്രശ്‌നങ്ങളെ കാണുന്നവരാണ്‌. എന്നുവച്ച്‌ എല്ലാ സ്‌ത്രീകളും അങ്ങനെയാണ്‌ എന്നല്ല പറയുന്നത്‌. അവര്‍ കാര്യം മനസ്സിലാക്കിയെടുക്കാന്‍ കുറച്ചുസമയം എടുക്കും. അന്നേരം ഈ വിമര്‍ശനങ്ങള്‍ താനേ കെട്ടടങ്ങുകയും ചെയ്യും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top