Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

മക്കള്‍ അന്ധര്‍; ജീവിതം പ്രകാശഭരിതം

രമേഷ്‌ പുതിയമഠം

  1. B Positive

പത്തു മക്കളില്‍ അഞ്ചുപേര്‍ക്കും കാഴ്‌ചയില്ലെന്നറിഞ്ഞപ്പോള്‍ അന്നമ്മ തളര്‍ന്നില്ല. ദാരിദ്ര്യത്തിനിടയിലും അവരെ പോറ്റിവളര്‍ത്തി. ദൂരേയ്‌ക്കുവിട്ട്‌ പഠിപ്പിച്ചു.

അഞ്ചുപേരും ഉദ്യോഗസ്‌ഥരായി. ജീവിതത്തോട്‌ പൊരുതി ജയിച്ച പാലാ കിഴപറയാറിലെ അന്നമ്മച്ചേട്ടത്തിയുടെ കഥ പുതിയ തലമുറയ്‌ക്കൊരു പാഠമാണ്‌.

അന്നമ്മച്ചേട്ടത്തിക്കിപ്പോള്‍ വയസ്സ്‌ എണ്‍പത്‌. പ്രഷര്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായ രോഗമൊന്നുമില്ല. ദിവസവും ഇരുപതിലധികം ഈര്‍ക്കില്‍ ചൂലുകളുണ്ടാക്കി ഭരണങ്ങാനത്തെ സ്‌ഥാപനങ്ങളില്‍ വില്‍ക്കും.

ബാക്കി വരുന്നത്‌ കവലയിലെ കടകളിലെത്തിക്കും. ആഴ്‌ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം അഞ്ചുകിലോമീറ്റര്‍ നടക്കും. വെറും നടത്തമല്ലത്‌. മേരിഗിരി പള്ളിയില്‍ പോയി പരമകാരുണികനായ തമ്പുരാനോട്‌ നന്ദി പറയാനുള്ള പോക്കാണത്‌.

''പത്തുമക്കളെയാണ്‌ ഞാന്‍ പ്രസവിച്ചത്‌. അതിലൊന്ന്‌ അറുപത്തിയെട്ടാം ദിവസം മരിച്ചു. ബാക്കി ഒന്‍പതുപേരില്‍ അഞ്ചുപേരും കാഴ്‌ചശക്‌തിയില്ലാത്തവരാണ്‌. അവര്‍ക്കെല്ലാം മെച്ചപ്പെട്ട ജോലിയാണ്‌. മൂത്ത മകള്‍ ഏലമ്മ ഷിപ്പ്‌യാര്‍ഡില്‍ ഉദ്യോഗസ്‌ഥ.

മറിയാമ്മ കോട്ടയം സബ്‌ ട്രഷറിയില്‍ ലാസ്‌റ്റ് ഗ്രേഡ്‌ ജീവനക്കാരി. ജോസ്‌മോന്‍ കോട്ടയം എസ്‌.ബി.ടിയില്‍. റോയ്‌മോന്‍ പാലാ മജിസ്‌ട്രേറ്റ്‌ കോടതിയിലെ ജീവനക്കാരന്‍. ജയ്‌സണ്‍ കാഞ്ഞിരപ്പള്ളി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപകന്‍.

കാഴ്‌ചയുള്ള അച്ചാമ്മ (സിസ്‌റ്റര്‍ കാതറീന്‍) നേപ്പാളിലും റോസമ്മ(സിസ്‌റ്റര്‍ റോസിറ്റ) ഛത്തീസ്‌ഗഡിലും മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. തെയ്യാമ്മ ഭരണങ്ങാനം സ്‌കൂളില്‍ പ്യൂണ്‍, സെലിന്‍ വീട്ടമ്മയും. ഇവരെ തന്നതിന്‌ തമ്പുരാനോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.''

എട്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു പോറലുമേറ്റിട്ടില്ല, അന്നമ്മച്ചേട്ടത്തിയുടെ ഓര്‍മ്മകള്‍ക്ക്‌. സ്വന്തം വിവാഹദിവസം മാത്രമല്ല, പത്തുമക്കളുടെയും പന്ത്രണ്ട്‌ ചെറുമക്കളുടെയും ജനനത്തീയതി വരെ ഈ അമ്മൂമ്മയ്‌ക്ക് മനഃപ്പാഠം.

അന്ധരായ അഞ്ചുമക്കളെയും സ്വന്തം പ്രയത്നത്താല്‍ പഠിപ്പിച്ച്‌ ഉയര്‍ന്ന നിലയില്‍ എത്തിച്ചതിനു പിന്നില്‍ വലിയൊരു ത്യാഗത്തിന്റെ കഥയുണ്ട്‌. അതെക്കുറിച്ച്‌ പറയുകയാണ്‌, പാലാ കിഴപറയാറിലെ തോമയുടെ ഭാര്യ അന്നമ്മ.

തമ്പുരാന്‍ തന്ന കുഞ്ഞുങ്ങള്‍

1952 ജനുവരി ആറിനായിരുന്നു തോമാച്ചായന്‍ എന്റെ കഴുത്തില്‍ മിന്നുകെട്ടിയത്‌. അന്നു മുതല്‍ കുടുംബവീട്ടിലായി ഞങ്ങളുടെ താമസം. റബ്ബര്‍വെട്ടായിരുന്നു അച്ചായന്‌ പണി. സഹായിക്കാന്‍ ഞാനും പോകും.

രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഞാനൊരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. അവള്‍ക്ക്‌ ഏലമ്മ എന്നു പേരിട്ടു. ഒരു വയസ്സ്‌ കഴിഞ്ഞപ്പോള്‍ കുട്ടി നടക്കാന്‍ തുടങ്ങി.

നടത്തത്തിനിടയില്‍ പിടഞ്ഞുവീഴുന്നത്‌ കണ്ടപ്പോഴാണ്‌ കാഴ്‌ചശക്‌തിയില്ലെന്നറിഞ്ഞത്‌. എന്നിട്ടും തളര്‍ന്നില്ല. ഡോക്‌ടര്‍മാരുടെ അടുത്ത്‌ പോയതുമില്ല. തമ്പുരാന്‍ ആദ്യമായി തന്ന കുഞ്ഞാണത്‌.

പണിക്കുപോലും പോകാതെ അവളെ വളര്‍ത്തി. ഏലമ്മയ്‌ക്ക് രണ്ടുവയസ്സായപ്പോഴാണ്‌ അച്ചാമ്മ ജനിക്കുന്നത്‌. അവള്‍ക്ക്‌ കാഴ്‌ചയ്‌ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ഏലമ്മയ്‌ക്ക് അച്ചാമ്മ തുണയായി. മൂന്നാമത്തെ കുഞ്ഞായ ഔസേപ്പച്ചന്‌ അറുപത്തിനാലാം ദിവസമാണ്‌ പനി വന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top