Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

മലയാളിഹൗസ്‌ എന്നെ വേദനിപ്പിച്ചു...

സി. ബിജു

  1. Deepa Rahul Easwar
  2. Rahul Easwar
Deepa Rahul Easwar , Rahul Easwar

സൂര്യാ ടിവിയില്‍ സംപ്രേഷണം ചെയ്‌തിരുന്ന മലയാളിഹൗസ്‌ ചില സമയങ്ങളില്‍ തന്നെ വേദനിപ്പിച്ചിരുന്നുവെന്ന്‌ മലയാളിഹൗസില്‍ വിജയിയായ രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ പറയുന്നു.

തിരുവനന്തപുരം നന്ദാവനത്തെ സഫയര്‍ ഫ്‌ളാറ്റിന്റെ അഞ്ചാമത്തെ അപ്പാര്‍ട്ട്‌മെന്റില്‍ ഏതു സമയവും പൊട്ടിച്ചിരികളാണ്‌. തമാശകളും കളിയാക്കലും കൊണ്ട്‌ ഏത്‌ സമയവും ബഹളമയം.

കൗമാരക്കാരായ കുട്ടികളുടെ ബഹളമല്ല ഈ കേള്‍ക്കുന്നത്‌. മറിച്ച്‌ ആരും അസൂയപ്പെടുന്ന ദാമ്പത്യത്തിന്റെ ഉടമകളായ രാഹുല്‍ ഈശ്വറിന്റെയും ഭാര്യ ദീപയുടെയും ബഹളങ്ങളാണ്‌ ഏതു സമയത്തും.

ഇവരുടെ തല്ലും ബഹളവും കളിയാക്കലും പൊട്ടിച്ചിരികളും കണ്ടാല്‍ ഇവര്‍ ഭാര്യയും ഭര്‍ത്താവുമാണോയെന്ന്‌ സംശയിച്ചുപോകുമെന്ന്‌ രാഹുലിന്റെ അമ്മ മല്ലികാ നമ്പൂതിരി പറയുന്നു. ശരിക്കും പറഞ്ഞാല്‍ ഇവര്‍ ഭാര്യയ്‌ക്കും ഭര്‍ത്താവിനുമപ്പുറം നല്ല കൂട്ടുകാരാണ്‌. ആ പൊട്ടിച്ചിരികള്‍ക്കിടയില്‍ നിന്നും ദീപ സംസാരിച്ചു തുടങ്ങുന്നു.

ഐ.ടി. പ്ര?ഫഷണിലെ ജോലി, അതിനിടയിലെ അവതാരകവേഷം. ഇതു രണ്ടും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ടെന്‍ഷനൊന്നും കാണാനില്ലല്ലോ?

രണ്ടും കൂടി ഒരുമിച്ചു കൊണ്ടുപോകുന്നത്‌ അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. ടെക്‌നോപാര്‍ക്കില്‍ ഐ.ബി.എസ്‌. കമ്പനിയില്‍ എച്ച്‌.ആര്‍. വിഭാഗത്തിലാണ്‌ ജോലി.

ആറുവര്‍ഷമായി ജോലിക്കു കയറിയിട്ട്‌. ജോലിക്കു കയറിയപ്പോള്‍ ടി.വി. ഷോകളുടെയും സ്‌റ്റേജ്‌പ്രോഗ്രാമുകളുടെയും എണ്ണം കുറച്ചു. പക്ഷേ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ മുതലേ ഇതൊരു ശീലമാണ്‌.

12 വര്‍ഷമായി ഞാന്‍ അവതാരകയായി എത്തിയിട്ട്‌. പ്ലസ്‌ടുവിന്‌ പഠിക്കുമ്പോഴും എഞ്ചിനീയറിംഗിന്‌ പഠിക്കുമ്പോഴും എം.ബി.എ. ചെയ്യുമ്പോഴും പഠിത്തത്തോടൊപ്പം അവതരണവും മുന്നോട്ടു കൊണ്ടുപോയി.

ജോലി കിട്ടിയതിനുശേഷം ഒരു അഡ്‌ജസ്‌റ്റുമെന്റിലാണ്‌ മുന്നോട്ടു പോകുന്നത്‌. കഴിവതും ഓഫീസ്‌ അവധിയുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ പ്രോഗ്രാം ചെയ്യൂ.

അഥവാ ഒഴിച്ചുകൂടാനാവാത്ത എന്തെങ്കിലും പ്രോഗ്രാം വന്നാല്‍ ലീവ്‌ എടുത്ത്‌ പോകുന്നു. അങ്ങനെയുള്ള അവസരങ്ങളില്‍ മാനേജ്‌മെന്റും സഹപ്രവര്‍ത്തകരും എനിക്കു പൂര്‍ണപിന്തുണ തരുന്നുണ്ട്‌. അതുകൊണ്ടാവാം ഇങ്ങനെയൊരു ടെന്‍ഷന്‍ ഫ്രീഗേള്‍ ആയിരിക്കാന്‍ എനിക്കു കഴിയുന്നത്‌.

കല്യാണത്തിനുശേഷമാണ്‌ സ്‌റ്റേജ്‌ ഷോകളില്‍ കൂടുതല്‍ സജീവമായത്‌. അക്കാര്യത്തില്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ?

എന്റെ ഏറ്റവും വലിയ അനുഗ്രഹം മോഡേണ്‍ ഔട്ട്‌ലുക്ക്‌ ഉള്ള ഭര്‍ത്താവിനെയും അമ്മായിഅമ്മയെയും കിട്ടി എന്നുള്ളതാണ്‌. അവര്‍ ഒരു കാര്യത്തിലും ടിപ്പിക്കല്‍ അല്ല. വളരെ സപ്പോര്‍ട്ടീവാണ്‌.

ഞാന്‍ എന്തു ചെയ്‌താലും അവര്‍ക്ക്‌ രണ്ടുപേര്‍ക്കും സന്തോഷമാണ്‌. കൂടുതല്‍ പ്രശസ്‌തയായി ഇനിയും ഞാന്‍ ഒരുപാട്‌ ഉയരങ്ങളിലേക്ക്‌ എത്തണം എന്നാഗ്രഹിക്കുന്നവരാണ്‌ രണ്ടുപേരും.

എന്റെ കൂട്ടുകാരികള്‍ പറയും ഇങ്ങനെ ഒരു കുടുംബത്തിലേക്ക്‌ കല്യാണം കഴിച്ചു കൊണ്ടുപോയതു കൊണ്ടു മാത്രമാണ്‌ കരിയറില്‍ നിനക്ക്‌ ഇത്രയും സൗഭാഗ്യങ്ങള്‍ കിട്ടിയത്‌ എന്ന്‌. വളരെ പരമാര്‍ത്ഥമാണത്‌. അത്രയ്‌ക്ക് സപ്പോര്‍ട്ടീവാണ്‌ ഇരുവരും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top