Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഇനി പ്രണയിക്കാന്‍ വയ്യ...

സി. ബിജു

Govind Padmasoorya

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പട്ടാമ്പി എം.ഇ.എസ്. ഇംീഷ് മീഡിയം സ്‌കൂള്‍. അവിടെ സദാസമയവും ക്രിക്കറ്റ് ബാറ്റും കൈയിലേന്തി നടക്കുന്ന ഒരു പയ്യനുണ്ടായിരുന്നു. കാത്തലിക് സിറിയന്‍ ബാങ്ക് മാനേജര്‍ ഗോവിന്ദ് മേനോന്റെയും ടെലികോം ജീവനക്കാരിയായ മാലതിയുടെയും മൂത്തമകന്‍, ഗോവിന്ദ്പത്മസൂര്യ. വളര്‍ന്നുവലുതായി ഇന്‍ഡ്യന്‍ ടീമിനുവേണ്ടി ക്രിക്കറ്റു കളിക്കുക എന്നുള്ളത് മാത്രമായിരുന്നു ഗോവിന്ദിന്റെ സ്വപ്നം. ഗോവിന്ദ് മറ്റെന്തിനേക്കാളേറെ ക്രിക്കറ്റിനെ സ്‌നേഹിച്ചു. എന്നാല്‍ മകന്റെയുള്ളില്‍ അല്പസ്വല്പം കലാവാസനയുള്ളതായി അച്ഛനമ്മമാര്‍ക്ക് അറിയാമായിരുന്നു. അവര്‍ അവനെ ഒരു ഡാന്‍സുകാരനാക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഡാന്‍സ് എന്ന പേരു കേള്‍ക്കുന്നതുപോലും ഗോവിന്ദ് പത്മസൂര്യയ്ക്ക് പേടിയായിരുന്നു. അതുകൊണ്ട് തന്നെ അച്ഛനമ്മമാരുടെ താത്പര്യം അവഗണിച്ചുകൊണ്ട് ക്രിക്കറ്റ് ഗ്രൗണ്ടില്‍ സിക്‌സറുകളും ഫോറുകളും പായിച്ചു.

ഇപ്പോള്‍ വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിരിക്കുന്നു. ഡാന്‍സിനെ പേടിച്ച് ക്രിക്കറ്റ് കളിച്ച ഗോവിന്ദ്പത്മസൂര്യ, ദേശീയ ടീമില്‍ പോയിട്ട്, കേരളത്തിലെ രഞ്ജിടീമില്‍ പോലും എത്തിയില്ല. പക്ഷേ ഗോവിന്ദ് ഇപ്പോള്‍ ഡാന്‍സ് കളിക്കുകയാണ്. എറണാകുളത്ത് ഒരു സ്വകാര്യ കോളജില്‍ ആര്‍ട്‌സ് ഡേ ഉദ്ഘാടനത്തിന്. എല്ലാം ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോ വരുത്തിയ മാറ്റം. അതില്‍ അവതാരകനായി എത്തി മലയാളിയുടെ സ്വന്തം ജി.പി.യായി മാറിയിരിക്കുകയാണ് ഗോവിന്ദ് പത്മസൂര്യ. ഇപ്പോള്‍ എവിടെ പോയാലും ജീ.പി.യുടെ ചുറ്റും ആളു കൂടുകയാണ്. ഒന്നു സംസാരിക്കാന്‍, ഒന്നിച്ചൊരു ഫോട്ടോയെടുക്കാന്‍. ക്രിക്കറ്റിന്റെ ലോകത്തു നിന്ന്, താന്‍ വന്നുപെട്ട സിനിമാമേഖലയില്‍ പോലും കിട്ടാത്ത പെരുമയാണ് ജി.പി.ക്ക് ഇന്ന് സ്വന്തമായിട്ടുള്ളത്. വിധി വരുത്തിയ ഈ മാറ്റത്തെപ്പറ്റി ജി.പി. തന്നെ പറയുന്നു.

? ഡി. ഫോര്‍ ഡാന്‍സ് തന്ന സൗഭാഗ്യം.

അവിചാരിതമായി അഭിനയമേഖലയില്‍ എത്തിയതാണ് ഞാന്‍. അടയാളങ്ങള്‍ എന്ന ഓഫ് ബീറ്റ് സിനിമ വഴിയായിരുന്നു അരങ്ങേറ്റം. അതിനുശേഷം ഐ.ജി., ഡാഡികൂള്‍ തുടങ്ങി കുറെയധികം ചിത്രങ്ങള്‍. രുന്നില്ല. അന്നൊക്കെ എവിടെപ്പോയാലും ആള്‍ക്കാര്‍ ഒന്നു നോക്കുകപോലും അപൂര്‍വമാണ്. നോക്കിയാല്‍ തന്നെ ഇവനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന മട്ടില്‍. അല്ലാതെ സിനിമാതാരമായി ആരും തിരിച്ചറിഞ്ഞിരുന്നില്ല.
എന്നാല്‍ ഡി.ഫോര്‍ ഡാന്‍സ് ചെയ്തു കഴിഞ്ഞപ്പോള്‍ എവിടെച്ചെന്നാലും ആളുകൂടുന്നു. ജി.പി. എന്നു വിളിച്ചു കെട്ടിപ്പിടിക്കുന്നു. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ശരിക്കും ഒരു മായികലോകത്ത് ചെന്നുപെട്ടതു പോലെയാണ് തോന്നുന്നത്. അന്ന് ഡീ ഫോര്‍ ഡാന്‍സിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നെങ്കില്‍ ഞാന്‍ ആരും തിരിച്ചറിയാത്ത സിനിമാനടനായ പഴയ ഗോവിന്ദ് പത്മസൂര്യ തന്നെ ആയിരുന്നേനെ.

? എങ്ങനെയാണ് ഡി.ഫോര്‍ ഡാന്‍സിലേക്ക് എത്തുന്നത്.

ഞാന്‍ നായകനും മിയ നായികയുമായിഎട്ടേകാല്‍ സെക്കന്റ് എന്ന ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഞങ്ങള്‍ മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. വളരെ രസകരമായ ഒരു എപ്പിസോഡ് ആയിരുന്നു അത്. അതിലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് അതിന്റെ പ്രൊഡ്യൂസറായ യമുനയാണ് ഡി.ഫോര്‍ ഡാന്‍സിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍ ചെറുപ്പം മുതലേ ഡാന്‍സിനെ എനിക്ക് പേടിയായിരുന്നു. അതുകൊണ്ട് തന്നെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകനായി എത്തുന്നതിനെപ്പറ്റി ആലോചിക്കാന്‍പോലും വയ്യായിരുന്നു. എന്നാല്‍ ഡാന്‍സ് ചെയ്യണ്ട, അവതാരകയ്‌ക്കൊപ്പം ചില ഗിമ്മിക്കുകളുമായി പ്രേക്ഷകരെ കൈയിലെടുത്താല്‍ മതിയെന്ന് യമുന പറഞ്ഞു. ആ ഉറപ്പിലായിരുന്നു ഡി. ഫോര്‍ ഡാന്‍സിന്റെ ഭാഗമാകുന്നത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top