Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

വിവാഹത്തെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ പേടിയാണ്‌...

രമേഷ്‌ പുതിയമഠം

  1. Archana Kavi
Archana Kavi

'ഇനിയുള്ള കാലം ചെലവഴിക്കേണ്ടത്‌ ഒട്ടും പരിചയമില്ലാത്ത ഒരാളുടെ കൂടെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ മനസില്‍ വല്ലാത്തൊരു ടെന്‍ഷന്‍' അര്‍ച്ചനാകവി സംസാരിക്കുന്നത്‌ ജീവിതപങ്കാളിയെക്കുറിച്ചാണ്‌.

ഒരു ഡയലോഗ്‌ കൂട്ടിവായിക്കണമെങ്കില്‍ അര്‍ച്ചനാകവിക്ക്‌ മിനിമം രണ്ടു മണിക്കൂറെങ്കിലും വേണം. അത്തരമൊരു സാഹസത്തിന്‌ തയ്യാറാവാതെ, മലയാള സംഭാഷണം ഹിന്ദിയിലേക്ക്‌ പകര്‍ത്തി ബൈഹാര്‍ട്ട്‌ പഠിക്കുന്നതാണ്‌ അര്‍ച്ചനയുടെ എക്കാലത്തേയും ശീലം. അഭിനയം തുടങ്ങിയിട്ട്‌ അഞ്ചുവര്‍ഷമായി.

പതിനെട്ട്‌ സിനിമകളില്‍ അഭിനയിച്ചു. എങ്കിലും മലയാളം എഴുതാനും വായിക്കാനും അറിയില്ല. എന്നാല്‍ മണിമണിപോലെ സംസാരിക്കും. മുറിമലയാളവും കൊണ്ട്‌ അഞ്ചുവര്‍ഷം മുമ്പ്‌ അര്‍ച്ചനയെത്തിയത്‌ മലയാളത്തിന്റെ പ്രിയപ്പെട്ട എഴൂത്തുകാരന്‍ എം.ടിയുടെ മുമ്പിലാണ്‌. അക്കഥയിലേക്ക്‌....

എം.ടിക്കു മുമ്പില്‍

വീട്ടില്‍ പപ്പയും മമ്മിയും സംസാരിക്കുന്നത്‌ മലയാളത്തിലാണ്‌. എന്നാല്‍ ഹിന്ദിയിലാണ്‌ ഏട്ടന്റെ കമ്യൂണിക്കേഷന്‍. ഡല്‍ഹിയിലെ സെന്റ്‌ സേവ്യേഴ്‌സ് സ്‌കൂളില്‍ മലയാളം ഉണ്ടായിരുന്നില്ല. ഒരു വെക്കേഷന്‌ വല്യമ്മ ഡല്‍ഹിയിലെ വീട്ടിലേക്ക്‌ വന്നപ്പോള്‍ എന്നെ മലയാളം പഠിപ്പിക്കാന്‍ ശ്രമം നടത്തി. പക്ഷേ പരാജയപ്പെട്ടു. ഇന്ത്യാവിഷനില്‍ പാര്‍ട്ട്‌ടൈം അവതാരികയായ സമയത്തും മലയാളം എഴുതിപ്പഠിക്കാന്‍ ശ്രമിച്ചതാണ്‌.

വിനീത്‌ പാടിയ 'ഹിമമഴയില്‍' എന്ന ആല്‍ബത്തില്‍ ആസിഫ്‌അലിയുടെ ജോഡിയായി അഭിനയിച്ചതാണ്‌ സിനിമയിലേക്കുള്ള വരവിന്‌ നിമിത്തം. ആല്‍ബം കണ്ടിട്ടാണ്‌ ലാല്‍ജോസ്‌ സാര്‍ 'നീലത്താമര'യുടെ ഓഡീഷന്‌ വിളിച്ചത്‌. എം.ടിയുടെ സിനിമയാണെന്ന്‌ പറഞ്ഞപ്പോള്‍ എനിക്കൊന്നും തോന്നിയില്ല. ഇക്കാര്യം ഫോണിലൂടെ സൂചിപ്പിച്ചപ്പോള്‍ പപ്പയാണ്‌ ഞെട്ടിപ്പോയത്‌.

''നീയൊരു ലെജന്റിനെയാണ്‌ കാണാന്‍ പോകുന്നത്‌. നന്നായി റഫര്‍ ചെയ്യണം.''
എനിക്കന്ന്‌ എം.ടി ആരെന്നോ എന്തെന്നോ അറിയില്ല. 'ക്ലാസ്‌മേറ്റ്‌സി'ന്റെ സംവിധായകന്‍ എന്ന നിലയില്‍ ലാല്‍ജോസിനെ അറിയാം. അപ്പോള്‍ത്തന്നെ ഗൂഗിളില്‍ കയറി എം.ടിയെക്കുറിച്ചുള്ള സകല കാര്യങ്ങളും മനഃപ്പാഠമാക്കി. ഓഡീഷന്‌ ചെന്നപ്പോള്‍ എം.ടി.സാറിനോട്‌ ആദ്യം സൂചിപ്പിച്ചത്‌ മലയാളം അറിയില്ലെന്ന കാര്യമാണ്‌. കഥാപാത്രത്തെക്കുറിച്ച്‌ അദ്ദേഹം ഇംഗ്ലീഷില്‍ പറഞ്ഞുതന്നപ്പോള്‍, എനിക്കത്‌ വല്ലാത്ത നാണക്കേടായി തോന്നി. അന്ന്‌ പിരിയാന്‍നേരം എം.ടി.സാര്‍ പറഞ്ഞു.

''മലയാളം പഠിച്ചെടുക്കണം.''
പക്ഷേ ഇതുവരെയും അത്‌ പൂര്‍ണ്ണമായി പാലിക്കാന്‍ കഴിഞ്ഞില്ല. എം.ടി.സാര്‍ ലൊക്കേഷനില്‍ വന്നപ്പോള്‍ എല്ലാവര്‍ക്കും പേടിയുണ്ടായിരുന്നു, ഞാന്‍ വല്ല മണ്ടത്തരവും പറയുമോ എന്നോര്‍ത്ത്‌. ഭാഗ്യവശാല്‍ എനിക്ക്‌ അധികം ഡയലോഗുകള്‍ ഉണ്ടായിരുന്നില്ല. ആകെ വിഷമിച്ചത്‌ വള്ളുവനാടന്‍ സ്ലാംഗിന്റെ കാര്യത്തിലാണ്‌. വായനയുടെ കാര്യത്തില്‍ ഞാന്‍ തീരെ പിന്നിലാണ്‌. ഇഷ്‌ടപ്പെട്ട ടോപ്പിക്കാണെങ്കില്‍ മാത്രമേ വായിക്കുകയുള്ളൂ. വായന എനിക്ക്‌ റിലാക്‌സേഷന്‍ അല്ല. അറിവ്‌ കിട്ടാനുള്ള ഉപാധിയാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Ads by Google
Back to Top