Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

ഇതൊരു അപൂര്‍വ്വ സൗഭാഗ്യം

അജിന മോഹന്‍

  1. Mangalam Weekly
  2. Sumithra
Sumithra

നെല്ല് എന്ന മലയാള സിനിമയിലൂടെ തുടക്കംകുറിച്ച് തെന്നിന്ത്യന്‍ സിനിമയിലൊന്നടങ്കം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് സുമിത്ര. തമിഴിലാണ് സുമിത്രയ്ക്ക് കൂടുതല്‍ നല്ല അവസരങ്ങള്‍ ലഭിച്ചത്.വിവാഹശേഷം സിനിമയോട് ഗുഡ്‌ബൈ പറയാതെ സുമിത്ര അഭിനയവും കുടുംബജീവിതവും ഒരുപോലെ കൊണ്ടുപോയി. കുട്ടികളായപ്പോഴും സിനിമ ഒഴിവാക്കിയില്ല. അതുകൊണ്ട് തന്നെ കുട്ടികള്‍ വളര്‍ന്നപ്പോള്‍ ആദ്യം മൂത്തമകള്‍ ഉമാശങ്കരിയും പിന്നീട് രണ്ടാമത്തെ മകള്‍ നക്ഷത്രയും സിനിമയിലെത്തി. തമിഴില്‍ അരങ്ങേറ്റം കുറിച്ച നക്ഷത്ര മലയാളത്തിലും ഇപ്പോള്‍ നായികയായി എത്തുന്നു.
തിരുവനന്തപുരത്ത് 'മോനായി എങ്ങനെ ആണായി' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് സുമിത്രയെ കണ്ടുമുട്ടുന്നത്. അമ്മയും മകളുമായി ഈ സിനിമയില്‍ നക്ഷത്രയും സുമിത്രയും അഭിനയിക്കുന്നു. അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഭാഗ്യം. ഷൂട്ടിംഗിന്റെ ഇടടവേളയില്‍ സുമിത്ര ജീവിതം കൈപിടിച്ചു കൊണ്ടു പോയ വഴികളെക്കുറിച്ച് സംസാരിച്ചു.

ഠ മകളോടാപ്പം അഭിനയിക്കുമ്പോള്‍?

അമ്മയും മകളുമായി അഭിനയിച്ചപ്പോഴും സന്തോഷം തോന്നി. ഒരു ഭാഗ്യമല്ലേ. ഒപ്പം അഭിനയിക്കുമ്പോള്‍ അവള്‍ക്ക് പല കാര്യങ്ങളും പറഞ്ഞുകൊടുക്കാമല്ലോ. പക്ഷേ അതിന്റെയൊന്നും ആവശ്യം വന്നില്ല. ഷൂട്ടിംഗ് തുടങ്ങിയപ്പോഴെ സംവിധായകന്‍ പറഞ്ഞു ''ഒന്നു രണ്ടു തവണ പറഞ്ഞുകൊടുത്താല്‍ മതി. ഉടന്‍ തന്നെ അത് ഉള്‍ക്കൊണ്ട് മകള്‍ അഭിനയിക്കും.'' അതുകേട്ടപ്പോഴാണ് കൂടുതല്‍ സന്തോഷമായത്. അമ്മയെന്ന നിലയില്‍ അഭിമാനം തോന്നിയ നിമിഷം.

ഠ ഇന്നത്തെ ലൊക്കേഷനില്‍ കണ്ട വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?

അന്ന് അഭിനയിക്കുന്നവരെല്ലാവരും ഒരു കുടുംബംപോലെയായിരുന്നു. എന്റെ ദു:ഖങ്ങള്‍ കൂടെ അഭിനയിക്കുന്നവരോട് പറയും അവര്‍ എന്നോടും. പരസ്പരം പങ്കുവയ്ക്കലും കൂട്ടായ്മയും ഉണ്ടായിരുന്നു. അന്ന് അഭിനയിക്കുന്ന പലര്‍ക്കും വിദ്യാഭ്യാസം കുറവായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സമ്പന്നതയുടെ നടുവില്‍ കഴിയുന്ന കുട്ടികളാണ് ഇന്ന് അഭിനയിക്കാനെത്തുന്നത്. അന്നൊക്കെ പേടിച്ച് പേടിച്ചാണ് ലൊക്കേഷനില്‍ എത്തുന്നതും അഭിനയിക്കുന്നതും. ഇന്നത്തെ കുട്ടികള്‍ കൂളായിട്ട് വരുന്നു, അഭിനയിക്കുന്നു.

ഠ 'നൃത്തശാല' എന്ന ആദ്യ സിനിമയില്‍ എത്തിയത്?

കുട്ടിയായിരുന്നപ്പോള്‍ തന്നെ ക്ലാസിക്കലായി നൃത്തം അഭ്യസിച്ചിരുന്നു. എന്റെ നൃത്താദ്ധ്യാപകന്‍ എന്നെ ശോഭന പരമേശ്വരന്‍സാറിനെ പരിചയപ്പെടുത്തുന്ന സമയത്താണ് എ.ബി. രാജ് സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് ജയഭാരതിയുടെ അനുജത്തിയായി അഭിനയിക്കാന്‍ ഒരു കുട്ടിയെ വേണമെന്ന് സാറിന്റെ ഓഫീസില്‍ അറിയുന്നത്. അങ്ങനെ പതിനാലാം വയസ്സില്‍ സിനിമയിലെത്തി. മൂന്നുദിവസം മാത്രമേ ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളൂ. ഒരു കൊച്ചുകുട്ടിയോടെന്നപോലെ ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം എനിക്ക് പറഞ്ഞുതരുമായിരുന്നു. ''മോളു പേടിക്കണ്ട ഞാന്‍ പറഞ്ഞതുപോലെ ചെയ്താല്‍ മതി'' എന്നു പറയും.

ഠ ഉടന്‍ തന്നെ അടുത്ത അവസരം തേടി എത്തിയിരുന്നോ?

ആരുടെ അടുത്തും അവസരം ചോദിച്ച് ചെല്ലേണ്ടി വന്നിട്ടില്ല. നൃത്തശാലയുടെ സെറ്റില്‍ രാമുകാര്യാട്ട് സര്‍ വന്നിരുന്നു. അദ്ദേഹം എന്നെ കണ്ടിട്ട് രാജ് സാറിനോട് ''ഈ കുട്ടിയെ എന്റെ അടുത്ത സിനിമയില്‍ അഭിനയിപ്പിച്ചാല്‍ കൊള്ളാമെന്നുണ്ട്.'' എന്നാഗ്രഹം പ്രകടിപ്പിച്ചു.

''ദേ കുട്ടിയുടെ അച്ഛന്‍ രാഘവന്‍നായര്‍ നില്‍ക്കുന്നു. അദ്ദേഹത്തോട് ചോദിക്കൂ.''

അങ്ങനെ ഞാന്‍ 'നെല്ലി'ല്‍ എത്തി. പല എപ്പിസോഡായിട്ടാണ് അതിലെ കഥ പോകുന്നത്. ഓരോന്നിലും ഓരോ ആര്‍ട്ടിസ്റ്റുമാരാണ്. ബഹദൂര്‍സാറിന്റെ മകളായിട്ടാണ് അഭിനയിച്ചത്. നിലമ്പൂര്‍കാട്ടിലും സുല്‍ത്താന്‍ബത്തേരിയിലുമായിരുന്നു ഷൂട്ടിംഗ്.

ഠ 'നിര്‍മ്മാല്യം' എന്ന ക്ലാസിക് സിനിമയിലൂടെ നായികാപദവിയിലേക്ക്?

ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നും. 'നെല്ലി'ന്റെ ഷൂട്ടിംഗ് സുല്‍ത്താന്‍ബത്തേരില്‍ നടക്കുമ്പോള്‍ അവിടെയെത്തിയ എം.ടി. സര്‍ എന്റെ കുറച്ചു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ എടുത്തുകൊണ്ട് പോയി. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എം.ടി. സര്‍ എന്റെ വീട്ടിലെത്തി അഡ്വാന്‍സ് തന്നു. ''എന്റെ ഭഗവാനേ എന്തായിത് എം.ടി. സര്‍ വീട്ടില്‍ വന്ന് അഡ്വാന്‍സ് തരികയോ?'' അറിയാതെ ദൈവത്തെ വിളിച്ചുപോയി.

ദിവസങ്ങള്‍ക്കുശേഷം പൊന്നാനിയില്‍ ഷൂട്ടിംഗ് തുടങ്ങി. 'നിര്‍മ്മാല്യം' എന്നു പേരിട്ട ആ സിനിമയില്‍ എന്റെ നായകനായി ന്യൂയോര്‍ക്കില്‍ നിന്ന് രവിമേനോന്‍ എന്നൊരാള്‍ എത്തുന്നു. പി.ജെ. ആന്റണിയുടെ മകളായാണ് എന്റെ കഥാപാത്രം. ആറുമാസം കഴിഞ്ഞപ്പോള്‍ എന്നെ തേടി പ്രസിഡന്റിന്റെ അവാര്‍ഡ്. ഡല്‍ഹിയില്‍ പോയി അവാര്‍ഡ് മേടിക്കുമ്പോഴും പതിനഞ്ചുവയസുള്ള എനിക്ക് അതിന്റെ വില അറിയില്ലായിരുന്നു.

ഠ അന്യഭാഷാ ചിത്രങ്ങളിലേക്ക് പോയത് എപ്പോഴാണ്?

'നിര്‍മ്മാല്യം' കേരളത്തിനകത്തും പുറത്തും ഒരുപോലെ ഹിറ്റായിരുന്നു. തമിഴില്‍ നിന്നാണ് ആദ്യം അവസരം വന്നത്. തമിഴ് എനിക്ക് അറിയില്ലായിരുന്നു. കഥ കേട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു ഇതു മോളെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് കാമ്പുള്ള കഥാപാത്രം. ഒടുവില്‍ ഞാന്‍ തന്നെ അതു ചെയ്തു. ഹിറ്റാവുകയും ചെയ്തു. തമിഴിലും കന്നടയിലും തെലുങ്കിലും കൈനിറയെ ചിത്രങ്ങള്‍. കൂടുതല്‍ സിനിമ ചെയ്തത് തമിഴിലാണ്. എല്ലാ ഭാഷകളിലുമായി എഴുനൂറോളം സിനിമയില്‍ അഭിനയിച്ചു. കമലഹാസന്‍, രജനീകാന്ത് തുടങ്ങിയ പ്രമുഖ താരങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ സാധിച്ചു.

ഠ വീട്, കുടുംബം?

തൃശൂര്‍ പൂങ്കുന്നം എന്ന തറവാട്ടിലെയാണ് ഞാന്‍. അമ്മാവമ്മാരും അമ്മായിമാരും അവരുടെ കുട്ടികളും അടങ്ങുന്ന വലിയ കുടുംബം. എനിക്ക് ഇളയ രണ്ടു സഹോദരന്മാരുണ്ട്. സിനിമയില്‍ തിരക്കേറിയപ്പോള്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top