Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

അഗസ്റ്റിന്റെ നടക്കാതെപോയ ആഗ്രഹം

രമേഷ് പുതിയമഠം

  1. Augustian
mangalam malayalam online newspaper

രണ്ടുമാസങ്ങള്‍ക്കു മുന്‍പ് നടന്‍ അഗസ്റ്റിന്‍ രോഗശയ്യയില്‍വച്ച് മംഗളത്തിനു നല്‍കിയ ഇന്റര്‍വ്യൂ. അഗസ്റ്റിന്‍ പറയുന്നു, അവാര്‍ഡ് കിട്ടത്തക്കരീതിയില്‍ ഞാനൊന്നും ചെയ്തിട്ടില്ല. കിട്ടണമെന്ന് ആഗ്രഹവുമില്ല. എന്നാലും മരിച്ചുകഴിഞ്ഞ് ശവമടക്കിന് സര്‍ക്കാര്‍വക ആചാരവെടി വേണം. ഒരു കൗതുകം.. അഭിമുഖത്തി​ന്റെ പ്രസക്തഭാഗങ്ങള്‍:-

നടന്‍ അഗസ്റ്റിനിപ്പോള്‍ പട്ടാമ്പി വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിക്കു മുമ്പിലാണ്. ഒരു മാസത്തെ ആയുര്‍വേദ ചികിത്സ. 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' എന്ന സിനിമയുടെ ഡബ്ബിംഗും കഴിഞ്ഞ് കഴിഞ്ഞ ദിവസം എത്തിയതേയുള്ളൂ. ശാരീരികമായ അസ്വസ്ഥതകളാണ് അഗസ്റ്റിനെ ഇപ്പോള്‍ വേട്ടയാടുന്നത്. നാലു മാസം മുമ്പുണ്ടായ വീഴ്ചയ്ക്കു ശേഷം ഒറ്റയ്ക്ക് നടക്കാന്‍ പേടിയാണ്.

''റബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞ് തൊടുപുഴയില്‍ നിന്ന് കോഴിക്കോട്ടേക്കു തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. ബാഗൊക്കെ ഡ്രൈവറുടെ കൈയില്‍ കൊടുത്തയച്ച ശേഷം മുറിക്കു പുറത്തിറങ്ങുമ്പോഴേക്കും ഷാനവാസും ശ്രീകുമാറും വന്നു.

'ഞങ്ങള്‍ പെട്ടെന്ന് റൂമില്‍ പോയിട്ട് വരാം. അഗസ്റ്റിന്‍ പോകരുത്.'

ശ്രീകുമാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ കാത്തുനിന്നു. ഡ്രസ് ശരിയാക്കുന്നതിനിടെയാണ് പെട്ടെന്നു വീണത്. പിന്നീട് കാല്‍ ചലിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. കടുത്ത വേദനയും. കോഴിക്കോട്ടെത്തിയാണ് ഡോക്ടറെ കാണിച്ചത്. എല്ലു പൊട്ടിയിരിക്കുന്നു. കുറച്ചുദിവസം അവിടെ അഡ്മിറ്റായി. ഒരുമാസം കഴിഞ്ഞാണ് റബേക്കയുടെ ഡബ്ബിംഗിനു പോയത്. ആ സംഭവത്തിനുശേഷം ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പേടിയാണ്.''

ഒരുകാലത്ത് മലയാളസിനിമയിലെ സജീവസാന്നിധ്യമായിരുന്നു അഗസ്റ്റിന്‍. ഇപ്പോഴെന്തു പറ്റി?

മൂന്നുവര്‍ഷം മുമ്പാണ് കേരളകഫെ ചെയ്തത്. അത് പൂര്‍ത്തിയാക്കി വീട്ടിലെത്തിയതിന്റെ പിറ്റേ ദിവസം രാവിലെ ഒരു ഉദ്ഘാടനച്ചടങ്ങിന് പോകാനൊരുങ്ങുകയാണ്. പാന്റും ഷര്‍ട്ടുമിട്ടതിനുശേഷം ഷൂ ഇടാന്‍ നോക്കിയപ്പോള്‍ കഴിയുന്നില്ല. ഒരുപാടു ശ്രമിച്ചിട്ടും രക്ഷയില്ല. കാലിന് ബലക്കുറവാണ് അനുഭവപ്പെട്ടത്. ഡോക്ടറെ കാണിച്ചിട്ട് ഉദ്ഘാടനത്തിന് പോയാല്‍ മതിയെന്ന് ഭാര്യ പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല. പുറത്തിറങ്ങി കാറില്‍ കയറിയപ്പോള്‍ കൈക്കും വല്ലാത്ത അസ്വസ്ഥത. അഞ്ചു മിനുട്ടു കഴിഞ്ഞപ്പോള്‍ സംസാരവും നഷ്ടപ്പെട്ടു. എന്റെ അവസ്ഥ കണ്ടപ്പോള്‍ സംഘാടകര്‍ നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്‌ട്രോക്കാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴാണറിഞ്ഞത്. പിന്നീട് ചികിത്സയുടെ നാളുകളായി. എങ്കിലും വന്ന ഒരു റോളും ഞാന്‍ ഒഴിവാക്കിയില്ല. അപ്പോഴേക്കും എന്റെ രോഗത്തെക്കുറിച്ച് ഫീല്‍ഡില്‍ മിക്കവരും അറിഞ്ഞു. അതോടെ പലരും വിളിക്കാതായി. ആ സമയത്തും രഞ്ജിയുടെയും വി.എം.വിനുവിന്റെയും സിനിമകളില്‍ അഭിനയിച്ചിരുന്നു.
അഭിനയിക്കുമ്പോള്‍ ഒരു പരിധി വരെ സാമ്പത്തികനേട്ടമുണ്ട്. അതിലുപരി ജീവിതത്തിന്റെ തുടക്കംമുതലേയുള്ള മോഹമായിരുന്നു അഭിനയം. ആഗ്രഹിക്കുകയും സ്‌നേഹിക്കുകയും ചെയ്ത തൊഴില്‍. അതു ചെയ്യാന്‍ പറ്റാതാവുമ്പോള്‍ സഹിക്കാന്‍ പറ്റില്ല. എനിക്കിപ്പോള്‍ ഹോട്ടലില്‍ പോയി താമസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കൂട്ടിന് ഒരാള്‍ നിര്‍ബന്ധമാണ്. എങ്കിലും ഇപ്പോഴും ഈരംഗത്തുണ്ടല്ലോയെന്ന് ആളുകള്‍ പറയുമ്പോള്‍ ഒരു സുഖമാണ്. അസുഖം ഇല്ലായിരുന്നുവെങ്കില്‍ ഈ ന്യൂജനറേഷന്‍ കാലത്തും ഏറ്റവും കൂടുതല്‍ വേഷം കിട്ടുന്നൊരാള്‍ ഞാനായിരിക്കും. അത്രയ്ക്ക് ബന്ധമുണ്ട് മലയാള സിനിമയുമായി.

രഞ്ജിത്തിന്റെ ഒട്ടുമിക്ക സിനിമകളിലും അഗസ്റ്റിനെ കണ്ടിട്ടുണ്ട്. ഈ സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് തോന്നുന്നു?

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ രഞ്ജിയും നടന്‍ മുരളിയും ഒന്നിച്ചുണ്ടായിരുന്നു. മുരളി എന്റേയും സുഹൃത്തായിരുന്നു. ഒരു ദിവസം കോഴിക്കോട് മഹാറാണിയില്‍ മുരളിയുടെ മുറിയിലെത്തിയപ്പോഴാണ് കോഴിക്കോട്ടുകാരനായ രഞ്ജിയെ കാണുന്നത്. മുരളി പരിചയപ്പെടുത്തി. അന്ന് രഞ്ജി തിരക്കഥാകൃത്താണ്. ആ പരിചയം ഇന്നും ഭംഗിയായി സൂക്ഷിക്കുന്നു. രഞ്ജി സിനിമയെടുക്കുമ്പോള്‍ റോള്‍ വേണമെന്ന് ഞാനൊരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഉണ്ടാവുമെന്ന് എനിക്കറിയാം. മിക്ക സിനിമകളിലും ഞാനുണ്ട്. വീണു കിടക്കുന്ന സമയത്തും സ്പിരിറ്റില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു. പക്ഷേ പോകാന്‍ പറ്റിയില്ല. ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത കടല്‍ കടന്ന് മാത്തുക്കുട്ടിയില്‍ കള്ളുഷാപ്പ് മുതലാളിയായി അഭിനയിച്ചു. നില്‍ക്കാന്‍ പറ്റില്ലെന്നു പറഞ്ഞപ്പോള്‍ ഇരുന്ന് അഭിനയിച്ചാല്‍ മതിയെന്നായിരുന്നു രഞ്ജി പറഞ്ഞത്. ഞാന്‍ വീണ് എല്ലുപൊട്ടിയെന്നറിഞ്ഞപ്പോള്‍ ഒരു വീല്‍ചെയറുമായാണ് രഞ്ജി കാണാന്‍ വന്നത്. എന്റെ മകളോടു ചോദിക്കുന്നതിനേക്കാള്‍ അധികാരത്തില്‍ എന്തും എനിക്ക് രഞ്ജിയോട് ചോദിക്കാം. അത്രയ്ക്ക് സ്വാതന്ത്ര്യമുണ്ട്, ആ സൗഹൃദത്തിന്. ഇത്തരം സൗഹൃദങ്ങള്‍ ദൈവം കൊണ്ടുതരുന്നതാണ്. സുഖമില്ലാതെ കിടക്കുമ്പോള്‍ പോലും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ രഞ്ജിയുണ്ടല്ലോ എന്ന ധൈര്യമാണെനിക്ക്.

മുസ്ലീം വേഷങ്ങള്‍ അഗസ്റ്റിന്‍ ഗംഭീമാക്കാറുണ്ട്?

അതിന്റെ പ്രധാന കാരണം കോഴിക്കോട്ട് ജനിച്ചതാണ്. എന്റെ എണ്‍പതു ശതമാനം സുഹൃത്തുക്കളും മുസ്ലീങ്ങളാണ്. ഈസ്റ്റര്‍ എപ്പോഴാണെന്ന് എനിക്കറിയില്ല. പക്ഷേ നോമ്പ് തുടങ്ങുന്ന തീയതി കൃത്യമായി അറിയാം. പെരുന്നാളിന്റെ തലേ ദിവസം മുതല്‍ അവര്‍ക്കൊപ്പമുണ്ടാവും. പെരുന്നാള്‍ രാവൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ല. കോഴിക്കോട് ടൗണില്‍ പോയി ഇറച്ചിയും മീനും വാങ്ങിക്കാന്‍ അവരെന്നെ വിളിക്കും. പെരുന്നാളിന് എപ്പോഴും ഭക്ഷണം സുഹൃത്തുക്കളുടെ വീട്ടില്‍ നിന്നാണ്.

ഒരിക്കല്‍ ഞാനും രഞ്ജിയും സിംഗപ്പൂരില്‍ പോയി തിരിച്ചുവരുമ്പോള്‍ എയര്‍പോര്‍ട്ടിലിരിക്കുകയായിരുന്നു.കറുത്ത കോട്ടൊക്കെ ഇട്ട ഒരാള്‍ എന്റടുത്തുവന്ന് അഗസ്റ്റിനല്ലേ എന്നു ചോദിച്ചു. അതെയെന്ന് മറുപടി പറഞ്ഞു.

''അഗസ്റ്റിന്റെ മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ഒരു മാഗസിനില്‍ വായിച്ചത്. കോഴിക്കോട്ടുകാരനാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി.''

അയാള്‍ക്ക് അതാണ് യോഗ്യത. എല്ലാവര്‍ക്കും അവരവരുടെ നാടിനെക്കുറിച്ച് നല്ല അഭിപ്രായമുണ്ടാവും. ഞങ്ങളുടെ

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top