Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ബി.ജെ.പിയ്ക്ക് ഭീഷണി: പി.പി. മുകുന്ദനു പിന്നില്‍ ഒ.കെ വാസു

എം.ആര്‍ കൃഷ്ണന്‍

mangalam malayalam online newspaper

തിരുവനന്തപുരം: മുന്‍ ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്‍ വിമതനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ഭീഷണിക്ക് പിന്നില്‍ കണ്ണൂരിലെ മുന്‍ ബി.ജെ.പി നേതാവ് ഒ.കെ. വാസു. ഈ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പി കണ്ണുവച്ചിരിക്കുന്ന നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെവിടെയെങ്കിലും സ്ഥാനാര്‍ത്ഥിയാകുമെന്ന ഭീഷണിയാണ് മുകുന്ദന്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത് ബി.ജെ.പിയെ വല്ലാതെ വിഷമത്തിലാക്കിയിട്ടുമുണ്ട്.

തിരുവനന്തപുരം ജില്ലയിലെ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പ് മുതല്‍ ബി.ജെ.പിക്ക് വോട്ടു വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ സഹായവും കൂടിയാകുമ്പോള്‍ വിജയിച്ചുകയറാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. അതിനാണ് ഒ,കെ. വാസുവിലൂടെ പാര വന്നിരിക്കുന്നത്.
കണ്ണൂരില്‍ ബി.ജെ.പിയുടെ ഏറ്റവും ശക്തനായ നേതാവായിരുന്ന ഒ.കെ.വാസു ഇപ്പോള്‍ സി.പി.എം. പാളയത്തിലാണ്. കണ്ണൂരില്‍ സി.പി.എമ്മിനെ എതിര്‍ക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച നേതാവാണ് അദ്ദേഹം. സി.പി.എമ്മിന് അവിടെ ഏറ്റവും കൂടുതല്‍ ഭയമുണ്ടായിരുന്ന ചുരുക്കം നേതാക്കളില്‍ ഒരാളുമായിരുന്നു. എന്നാല്‍ അടുത്തിടെ ഒ.കെ. വാസുവും അദ്ദേഹത്തിന്റെ അനുയായികളും കൂടി സി.പി.എമ്മിലേക്ക് ചേക്കേറുകയായിരുന്നു. ആ വാസുവിനെ ഉപയോഗിച്ചുകൊണ്ടാണ് മുകുന്ദനെ രംഗത്തിറക്കാന്‍ നീക്കം നടക്കുന്നത്.

നേരത്തെ മുകുന്ദനും വാസുവുമൊക്കെ ഒന്നിച്ചാണ് ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരേ നാട്ടുകാരുമാണ് ഇരുവരും. ഇത് രണ്ടുപേരും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ശക്തിപകരുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിലെല്ലാം നേതൃത്വപരമായ പങ്കുവഹിച്ചിരുന്ന വ്യക്തിയാണ് മുകുന്ദന്‍. പാര്‍ട്ടിയില്‍ ഇപ്പോഴും നല്ലൊരുവിഭാഗം പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയില്‍ അദ്ദേഹത്തോടൊപ്പമുണ്ട്. ഈ സാഹചര്യത്തില്‍ ബി.ജെ.പി ഏറെ പ്രതീക്ഷവച്ചുപുലര്‍ത്തുന്ന ഈ രണ്ടുമണ്ഡലങ്ങളിലെവിടെയെങ്കിലും മുകുന്ദനെ വിമതനായി രംഗത്തിറക്കിയാല്‍ അത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും. താമരവിരിയിക്കുകയെന്ന സ്വപ്നം ഇക്കുറിയും പൊലിയും. ഇത് മുന്നില്‍ കണ്ടാണ് ഒ.കെ. വാസു മുകുന്ദനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ രംഗത്തിറങ്ങിയത്. ബി.ജെ.പിയുടെ അനുനയ ശ്രമങ്ങള്‍ക്ക് അദ്ദേഹം ഇനി വഴങ്ങുമെന്ന് തോന്നുന്നില്ല. മുകുന്ദന്‍ സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്യുമെന്ന് തന്നെയാണ് അന്തിമവിലയിരുത്തല്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top