Last Updated 50 weeks 6 hours ago
Ads by Google
25
Thursday
May 2017

പുതിയ പാര്‍ട്ടി 'ഭാരത് ധര്‍മ്മ ജനസേവാ പാര്‍ട്ടി'; വെള്ളാപ്പള്ളി യു.ഡി.എഫിലേയ്ക്ക്?

എസ്.നാരായണന്‍

mangalam malayalam online newspaper

തിരുവനന്തപുരം : എസ്.എന്‍ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ പേര് തീരുമാനിച്ചു. 'ഭാരത് ധര്‍മ്മ ജനസേവാ പാര്‍ട്ടി' എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. അന്‍പതുപേര്‍ ചേര്‍ന്നാണ് പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമത്വ മുന്നേറ്റ യാത്ര തിരുവനന്തപുരം ശംഖുമുഖത്ത് സമാപിക്കുമ്പോഴാകും പുതിയ പാര്‍ട്ടിയുടെ പേര് ഔപചാരികമായി പ്രഖ്യാപിക്കുക.

വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ ഘടകക്ഷിയാകുമെന്നും അറിയുന്നു. ഇതുസംബന്ധിച്ച് കോണ്‍ഗ്രസിലെ പ്രധാന ഗ്രൂപ്പിന്റെ പ്രമുഖനും മുന്‍ ദേവസ്വം ബോര്‍ഡ് മെംബറുമായ നേതാവുമായി വെള്ളാപ്പള്ളി ചര്‍ച്ച നടത്തിയിരുന്നു.

ബിജെപിയുമായി കൂട്ടുചേര്‍ന്നാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സമത്വ മുന്നണി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. എന്നാല്‍, കാര്യമായ നേട്ടമുണ്ടാക്കാന്‍ സമ;്വ മുന്നണിയ്ക്ക് ഈ കൂട്ടുകെട്ട് ഉപകരിച്ചില്ല. ഈ സാഹചര്യത്തിലാണ് യു.ഡി.എഫിലേയ്ക്കുള്ള രംഗപ്രവേശം ചര്‍ച്ചയായത്. നേരത്തെ എസ്.എന്‍.ഡി.പിയുടെ നേത്വത്തിലുണ്ടായിരുന്ന എസ്.ആര്‍.പി ദീര്‍ഘകാലം യു.ഡി.എഫിന്റെ ഭാഗമായിരുന്നു. ജാഥയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന ബിജെപി പ്രാതിനിധ്യം ഇപ്പോള്‍ സമത്വ മുന്നേറ്റയാത്രയില്‍ ഇല്ല എന്നുള്ളതും കോണ്‍ഗ്രസ് ബന്ധത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. കൂടാതെ സമത്വ മുന്നേറ്റ യാത്രയ്ക്കിടെ കോഴിക്കോടുണ്ടായ മാന്‍ഹോള്‍ ദുരന്തവും ഇതിന്റെ ചുവടുപിടിച്ച് വെള്ളാപ്പള്ളി നടത്തിയ വര്‍ഗ്ഗീയ വിദ്വേഷ പ്രസ്താവനകളോട് കോണ്‍ഗ്രസില്‍ സുധീരന്‍ ഒഴികെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചിരുന്ന മൃദു സമീപനവും ഇതിന്റെ വെളിച്ചത്തിലാണെന്നാണ് സൂചന.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ബിജെപിയുമായി ചേര്‍ന്ന് മത്സരിച്ചാല്‍ ജയസാധ്യതയുള്ള സീറ്റുകളില്‍ പ്രമുഖ ബിജെപി നേതാക്കളാകും മത്സരിക്കുക. സ്വാഭാവികമായും സമത്വ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് നിയമസഭ കാണാന്‍ കഴിയല്ല. ഇതാണ് വെള്ളാപ്പള്ളിലെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top