Last Updated 45 weeks 5 days ago
Ads by Google
25
Tuesday
April 2017

എരുവോ, മധുരമോ കൂടുതല്‍ പ്രിയം? ഇഷ്‌ടമുള്ള രുചി പറയും നിങ്ങളുടെ സ്വഭാവം

mangalam malayalam online newspaper

ഏതെങ്കിലും രുചിയോട്‌ അല്‍പ്പം താല്‍പ്പര്യം കൂടുതല്‍ ഇല്ലാത്തവര്‍ ഉണ്ടാവില്ല. ചിലര്‍ക്ക്‌ എരുവായിരിക്കും പ്രിയം. ചിലപ്പോള്‍ ഉപ്പോ പുളിയോ മധുരമോ ഒക്കെയാകാം. എന്നാല്‍ നിങ്ങള്‍ക്കിഷ്‌ടമുള്ള രുചിയിലൂടെ നിങ്ങളുടെ സ്വഭാവം തിരിച്ചറിയാന്‍ കഴിയുമെന്ന്‌ പഠനം.

1, എരിവ്‌ കൂടുതല്‍ ഇഷ്‌ടപ്പെടുന്നവര്‍ പൊതുവെ അപകടകാരികളായിരിക്കും. നല്ല പ്രകൃതത്തില്‍ നിന്നു സെക്കന്റുകള്‍ കൊണ്ട്‌ മോശം പ്രകൃതത്തിലേയ്‌ക്കു മാറാന്‍ ഇവര്‍ക്കു കഴിയും. ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ മുമ്പിലായിരിക്കും.

2, കയ്‌പ്പാണോ ഇഷ്‌ടപ്പെടുന്നവരെക്കുറിച്ച്‌ ആദ്യം മോശം ധാരണയായിക്കും മറ്റുള്ളവര്‍ക്ക്‌ ഉണ്ടാകുക. എന്നാല്‍ പിന്നീട്‌ ഇതു മാറും.

3, ഉപ്പുകൂടുതല്‍ ഇഷ്‌ടപ്പെടുന്നവര്‍ എന്തും തുറന്നു പറയാന്‍ ധൈര്യമുള്ളവരായിരിക്കും.

4, നിങ്ങള്‍ക്കു മധുരത്തോടാണോ ഇഷ്‌ടം. എങ്കില്‍ ശാന്തമായ സ്വഭാവമായിരിക്കും. ഒപ്പം ദയയുള്ള പ്രകൃതത്തിന്‌ ഉടമകളായിരിക്കും. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മനസുള്ളവരും എന്നാല്‍ സ്വന്തം പ്രശ്‌നം ആരോടും തുറന്നു പറയാത്തവരുമാണിവര്‍.

5, ചില പ്രത്യേക ഭക്ഷണത്തോട്‌ മാത്രം താല്‍പ്പര്യം ഉള്ളവര്‍ എപ്പോഴും സന്തോഷകരമായ അന്തരീക്ഷത്തില്‍ മാത്രം നില്‍ക്കാന്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്‌.

6, മറ്റുള്ളവര്‍ ആഹാരത്തില്‍ തൊടുന്നത്‌ ഇഷ്‌ടമില്ലാത്തര്‍ വൃത്തിയില്‍ കൂടുല്‍ ശ്രദ്ധിക്കുന്നവരാണ്‌.

7, പുതിയ ഭക്ഷണം പരിക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ സാഹസികരായിരിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top