Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

'എന്നെ വിട്ട് പോകരുതേ...' പ്രണയം ഉപേക്ഷിച്ചു പോകുന്ന കാമുകിയുടെ കാലു പിടിച്ചു കരയുന്ന കാമുകന്‍; വീഡിയോ വയറലാകുന്നു

mangalam malayalam online newspaper

പ്രണയം തകരുന്നതു പലരേയും മാനസികമായി തകര്‍ക്കും. പങ്കാളി എത്രയൊക്കെ തള്ളിപ്പറഞ്ഞാലും ഇക്കൂട്ടര്‍ക്കു തങ്ങളുടെ പ്രണയം ഉപേക്ഷിക്കാന്‍ കഴിയില്ല. അവര്‍ ആ ബന്ധത്തിന്റെ ഓര്‍മ്മകളില്‍ നീറി നീറി ജീവിതം തീര്‍ക്കുകയാണ് പതിവ്. പങ്കാളി തന്നെ വിട്ട് പോകാതിരിക്കാന്‍ ഇവര്‍ എന്തും ചെയ്യും. അത്തരത്തില്‍ തന്നെ ഉപേക്ഷിച്ചു പോകുന്ന കാമുകിയുടെ കാലു പിടിച്ചു കരയുന്ന കാമുകനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയം.

കാമുകിയെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ കാലില്‍ വീണു കരയുകയാണ് ഈ കാമുകന്‍. എന്നെ വിട്ടിട്ടു പോകരുതേ എന്ന് ഇയാള്‍ ഉറക്കെ കരയുന്നുണ്ട്. കാലില്‍ നിന്നു പിടിവിടാതെ കിടക്കുന്ന കാമുകന്റെ മുഖത്ത് പെണ്‍കുട്ടി പലതവണ അടിക്കുന്നുണ്ട്. നിങ്ങള്‍ക്കു തന്നെ ഇതു മോശമായി തോന്നുന്നില്ലെ എന്നും പെണ്‍കുട്ടി കാമുകനോട് ചോദിക്കുന്നു. എന്നാല്‍ തന്നെ വിട്ട് പോകരുതെ എന്നു കരഞ്ഞു അപേക്ഷിക്കുക മാത്രമാണ് കാമുകന്‍ ചെയ്യുന്നത്. യുവാവിനെ തട്ടിമാറ്റി ഇനി ഒരിക്കലും ഒന്നിച്ചു പോകാന്‍ കഴിയില്ല എന്നു പറഞ്ഞു കൊണ്ടു പെണ്‍കുട്ടി മുന്നോട്ട് പോയി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top