Last Updated 1 year 7 weeks ago
Ads by Google
29
Saturday
July 2017

പിരിയാന്‍ ആഗ്രഹിക്കാതെ രണ്ടു കാലുകളും നാലു കൈകളും

mangalam malayalam online newspaper

ഒരു ഉടലില്‍ ഇരു വ്യക്തികള്‍ അതാണു സയാമീസ് ഇരട്ടകള്‍. ഇങ്ങനെയുള്ളവര്‍ക്കു ജീവിതം അങ്ങേയറ്റം ദു:സഹമായിരിക്കും. പലപ്പോഴും സര്‍ജറിയിലൂടെ രണ്ടു ശരീരമാക്കുക എന്നതു ദുഷ്‌കരമാണ്.ഒരുമിച്ച് ജീവിക്കാനുള്ള ശാരീരികമായ ബുദ്ധിമുട്ടുകള്‍ കൊണ്ടു തന്നെ വേര്‍പിരിഞ്ഞ് രണ്ട് ശരീരമാകാന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരം ഇരട്ടകള്‍. എന്നാല്‍ എത്ര ബുദ്ധിമുട്ടിയാലും തങ്ങള്‍ക്കു പിരിയണ്ട എന്നു വാശിപിടിച്ച് ഇരുകാലുകളും നാലു കരങ്ങളും ഒട്ടിച്ചേര്‍ന്ന ഉടലുമായി ജീവിക്കുകയാണു തായ്‌ലന്റെിലെ പാനും പിനും.

ഏഴുവയസുള്ള ഇവര്‍ പിരിയേണ്ട എന്ന വാശിയിലാണ്. ഇരുവരേയും വേര്‍പെടുത്താന്‍ കഴിയുമെന്നു ഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കിലും ഇവര്‍ ഇതിനു സമ്മതിച്ചില്ല. നാലു കൈകളുള്ള ഇവര്‍ക്കു രണ്ട് കാലുകള്‍ മാത്രമാണുള്ളത്. ഇടുപ്പുകള്‍ തമ്മില്‍ ഒട്ടിപ്പിടിച്ച നിലയിലുമാണ്. കൈകളും കാലുകളും കുത്തിയാണ് ഇരുവരും നടക്കുന്നത്. ഒരു കാല്‍ പിന്‍ നിയന്ത്രിക്കുമ്പോള്‍ അടുത്ത കാല്‍ പാന്‍ നിയന്ത്രിക്കും.

തങ്ങളുടെ കുഞ്ഞു സൈക്കിളില്‍ പരിസരം മുഴുവന്‍ ചുറ്റിക്കറങ്ങുകയാണ് ഇരുവരുടേയും വിനോദം. സൈക്കിളില്‍ കയറ്റി ഇരുത്തിയാല്‍ രണ്ട് പേരും ചേര്‍ന്ന് അനയാസേന സൈക്കിളോടിക്കും. ഇവര്‍ക്കായി പ്രത്യേകം തയാറാക്കിയ നീന്തല്‍ക്കുളത്തില്‍ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലതേ നീന്തുകയും ചെയ്യും. ജീവിതകാലം മുഴുവന്‍ പിരിയാതിരിക്കുക എന്നതാണു ഇവരുടെ ഏറ്റവും വലിയ ആഗ്രഹം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top