Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

ഇന്‍സുലിന്‍ എടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

mangalam malayalam online newspaper

പ്രമേഹം ഇന്ന്‌ ഒരു അപൂര്‍വ്വ കാഴ്‌ചയല്ല. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചില്ലങ്കില്‍ ഇത്‌ നിങ്ങളുടെ ശരീരത്ത പൂര്‍ണ്ണമായും തകര്‍ക്കും. പ്രമേഹരോഗികള്‍ക്ക്‌ ഏറ്റവും മികച്ച പ്രതിരോധമരുന്നുകളില്‍ ഒന്നാണ്‌ ഇന്‍സുലിന്‍. ഇത്‌ മികച്ച ഫലം നല്‍കുകയും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. എന്നാല്‍ ഇന്‍സുലിന്‍ എടുക്കുമ്പോള്‍
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലങ്കില്‍ കൂടുതല്‍ അപകടം ചെയ്യും. അങ്ങനെയുള്ള ചില കാര്യങ്ങളെ കുറിച്ചറിയു.

1, നാല്‌ മണിക്കൂര്‍ കൂടുമ്പോള്‍ ഇന്‍സുലിന്‍ എടുക്കുന്ന രോഗികള്‍ ആഹാരം കഴിക്കണം.

2, ഭക്ഷണം കഴിക്കുന്നതിന്‌ അരമണിക്കൂര്‍ മുമ്പ്‌ വേണം ഇന്‍സുലിന്‍ എടുക്കാന്‍. കാരണം ഇന്‍സുലിന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അരമണിക്കൂര്‍ വേണം.

3, ഇന്‍സുലിന്‍ എടുത്ത്‌ ശരീരത്തിലെ പഞ്ചസാരയുടെ അളവ്‌ കുറച്ചതിന്‌ ശേഷം ഭക്ഷണം കഴിക്കുക. ഇത്‌ ഷുഗര്‍ അളവ്‌ കൃത്യമാകാന്‍ സഹായിക്കും.

3, ഭക്ഷണം കഴിച്ചതിന്‌ ശേഷം ഇന്‍സുലിന്‍ എടുക്കുന്നത്‌ അപകടം ചെയ്യും. രാത്രികാലങ്ങളില്‍ ഇങ്ങനെ ചെയ്യുന്നത്‌ ഉറക്കത്തില്‍ ഷുഗര്‍ താഴാന്‍ കാരണമാകും. ഇത്‌ അങ്ങേയറ്റം അപകടമാണ്‌.

4, ഇന്‍സുലിന്‍ എടുക്കുന്നവര്‍ എപ്പോഴും പഞ്ചസാര, ചോക്ലേയിറ്റ്‌ എന്നിവ ഒപ്പം കരുതുക. ഷുഗര്‍ താഴുന്നു എന്നു തോന്നുമ്പോള്‍ ഇവ ഉപയോഗിക്കണം.

5, എപ്പോഴും ഓര്‍ക്കേണ്ട കാര്യം ഷുഗര്‍ കൂടുന്നതിനേക്കാള്‍ അപകടമാണ്‌ താഴുന്ന അവസ്‌ഥ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top