Last Updated 1 year 7 weeks ago
Ads by Google
29
Saturday
July 2017

അധികമായാല്‍ റാപ്പും വില്ലന്‍; കൗമാരക്കാരില്‍ ലൈംഗിക പ്രതിഫലനം ഉണ്ടാക്കും

mangalam malayalam online newspaper

ന്യൂയോര്‍ക്ക്‌: സംഗീതം മനസ്സിനും ശരീരത്തിനും ഒരു പോലെ ഉണര്‍വ്വ്‌ പ്രദാനം ചെയ്യുമെന്നാണ്‌. എന്നാല്‍ റാപ്പ്‌ സംഗീതം കേള്‍ക്കുന്നത്‌ അത്ര നല്ലതല്ല. പ്രത്യേകിച്ചും കൗമാരക്കാര്‍ക്ക്‌. റാപ്പ്‌ സംഗീതം കൗമാരക്കാരില്‍ നേരത്തേയുള്ള ലൈംഗികത വര്‍ദ്ധിപ്പിക്കുമെന്ന്‌ ഒരു പഠനമാണ്‌ വ്യക്‌തമാക്കിയിരിക്കുന്നത്‌. മറ്റു സംഗീതത്തേക്കാള്‍ ലൈംഗികചോദന കൗമാരക്കാര്‍ക്കിടയില്‍ റാപ്പ്‌ സൃഷ്‌ടിക്കുന്നെന്നാണ്‌ കണ്ടെത്തല്‍.

ഹൂസ്‌റ്റണ്‍ കേന്ദ്രമായ ടെക്‌്സാസ്‌ സര്‍വകലാശാലാ ഗവേഷകരാണ്‌ ഇക്കാര്യം പറഞ്ഞിരിക്കുന്നത്‌. ദിവസവും മൂന്ന്‌ നാലു മണിക്കൂറുകള്‍ റാപ്പ്‌ സംഗീതം കേള്‍ക്കുന്ന മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രായമുള്ള മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതല്‍ പ്രചോദിതരാകുമെന്നും ലൈംഗികതയിലേക്ക്‌ നീങ്ങുമെന്നുമാണ്‌ കണ്ടെത്തല്‍. റാപ്പ്‌ സംഗീതം അതേ പ്രായത്തിലുള്ള മറ്റുള്ളവര്‍ക്ക്‌ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതലായി ചിന്തകളേയും പ്രവര്‍ത്തികളേയും സ്വാധീനിക്കുമെന്നും മദ്യപാനവും ലൈംഗികതയും മറ്റുള്ളവര്‍ ചെയ്യുന്നതിനേക്കാള്‍ മുമ്പേ ചെയ്യാന്‍ ആരംഭിക്കും.

കൂടുതല്‍ കേള്‍ക്കുന്നതിന്‌ അനുസരിച്ച്‌ വിശ്വാസം ഉറപ്പിക്കപ്പെടുമെന്നും വിദഗ്‌ദ്ധര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പഠനത്തിനയി ഹൂസ്‌റ്റണ്‍ 443 കൗമാരക്കാരെയാണ്‌ തെരഞ്ഞെടുത്തത്‌. റാപ്പ്‌ സ്‌ഥിരമായി ആസ്വദിച്ചിരുന്ന ചില കൗമാരക്കാര്‍ വളരെ നേരത്തേ തന്നെ ലൈംഗികതയ്‌ക്ക് മുന്‍കൈ എടുത്തതായി സര്‍വേയില്‍ പ്രതികരിച്ചു. ദിവസവും മൂന്നിലധികം മണിക്കൂര്‍ റാപ്പ്‌ കേട്ടിരുന്ന ഏഴാം തരത്തില്‍ പെട്ട കുട്ടികള്‍ രണ്ടു വര്‍ഷം കഴിയുമ്പോള്‍ ലൈംഗികത പരീക്ഷിക്കാനുള്ള സാധ്യത മറ്റുള്ള കുട്ടികളേക്കാള്‍ 2.6 മടങ്ങ്‌ കൂടുതലാണെന്ന്‌ റിപ്പോര്‍ട്ട പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top