Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

വേനല്‍ക്കാലത്ത് നാരങ്ങവെള്ളം കുടിക്കുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കും

mangalam malayalam online newspaper

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഫലമാണു നാരങ്ങ. വിറ്റാമിന്‍ ബി, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും നാരങ്ങയില്‍ ധാരാളം. അതുകൊണ്ട്് തന്നെ നാരങ്ങാവെള്ളം ആരോഗ്യപാനീയമാണ്. നാരങ്ങാവെളളം ശീലമാക്കുന്നത് ആരോഗ്യജീവിതത്തിനു ഗുണകരമാണന്നു ഗവേഷകര്‍. വിവിധതരംഭക്ഷണത്തിലൂടെ ശരീരത്തിലുണ്ടാകുന്ന അസിഡിറ്റി ബാലന്‍സ് ചെയ്യുന്നതിന് നാരങ്ങായ്ക്ക് കഴിയും.

നാരങ്ങയിലെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും കരളിനു സംരക്ഷണം നല്കുന്നു. വിഷപദാര്‍ഥങ്ങളെ ജലത്തില്‍ അലിയുന്ന സ്വഭാവത്തിലുള്ള വസ്തുക്കളായി മാറ്റുന്നതിനും നാരങ്ങ സഹായിക്കും. കൂടാതെ ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനും നാരങ്ങ സഹായകമാണ്.

നാരങ്ങയിലെ വിറ്റാമിന്‍ സി കരളിന്റെ ഡീ ടോക്‌സിഫിക്കേഷന്‍ പ്രവര്‍ത്തനള്‍ക്ക്് സഹായിയാകമാണ്. നാരങ്ങാനീരില്‍ 20ല്‍പ്പരം ആന്റിക്യാന്‍സര്‍ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ പിഎച്ച് നില ബാലന്‍സ് ചെയ്തു നിര്‍ത്തുന്നതിനും നാരങ്ങ സഹായിക്കും.

ആമാശയത്തിന്റെ ആരോഗ്യത്തിന് ഉത്തമം. നാരങ്ങാനീര് ചൂടുവെള്ളത്തില്‍ ചേര്‍ത്തു കഴിക്കുന്നതു ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കു ഫലപ്രദമാണ്.. രക്തശുദ്ധീകരണത്തിനു സഹായകമായ ഫലങ്ങളില്‍ ഒന്നാണ് നാരങ്ങ. ഇതിന്റെ ആന്റി സെപ്റ്റിക് ഗുണം ചര്‍മസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കു പ്രയോജനപ്രദം. ചര്‍മത്തിന്റെ കറുപ്പുനിറവും ചുളിവുകളും മാറാന്‍ നാരങ്ങ കഴിച്ചാല്‍ മതി. സ്ഥിരമായി കഴിക്കുന്നത്് പല്ലുകളുടെ ആരോഗ്യത്തിനു ഗുണപ്രദം. നാരങ്ങയ്ക്ക്് ബാക്ടീരിയയെ പ്രതിരോധിക്കാനുളള ശേഷിയുണ്ട്. തൊണ്ടയിലെ അണുബാധയ്ക്കു പ്രതിവിധിയായും ഉപയോഗിക്കാം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top