Last Updated 45 weeks 6 days ago
Ads by Google
26
Wednesday
April 2017

മുടിയുടെ കറുപ്പുനിറം വര്‍ധിപ്പിക്കാന്‍ ഒരു പച്ചമരുന്ന്‌

mangalam malayalam online newspaper

മുടിയുടെ നിറം വളരെ പ്രധാനപ്പെട്ടതാണ്‌. മലയാളികളുടെ സൗന്ദര്യ സംരക്ഷണത്തില്‍ എന്നും സ്‌ഥാനം കറുത്ത മുടിയുള്ള സുന്ദരികള്‍ക്കാണ്‌. മുടിയുടെ നിറക്കുറവ്‌ പലര്‍ക്കും ഒരു തലവേദന തന്നെയാണ്‌. എന്നാല്‍ മുടിയുടെ കറുപ്പ്‌ നിറം വര്‍ധിപ്പിക്കാന്‍ കയ്യുന്നി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. മാത്രമല്ല മുടികൊഴിച്ചിലും നിയന്ത്രിക്കാം.

1, ഒരു പിടി കയ്യുന്നിയില ഏഴ്‌ ദിവസം തണലില്‍ വച്ച്‌ ഉണക്കിയ ശേഷം 200 മില്ലി വെളിച്ചെണ്ണയിലിട്ട്‌ 7 ദിവസം വെയില്‍ കൊള്ളിച്ച്‌ ഉപയോഗിക്കുന്നത്‌ മുടി വളരാനും മുടി കൊഴിച്ചില്‍ നില്‍ക്കാനും സഹായിക്കും. മാത്രമല്ല നിറവും വര്‍ധിക്കും.

2, കുളിക്കും മുമ്പ്‌ കയ്യുന്നിയില അരച്ച്‌ മുടിയില്‍ പുരട്ടി മസാജ്‌ ചെയ്യുക. 15 മിനിറ്റ്‌ ശേഷം കഴുകി കളയാം. ഇത്‌ മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

3, കയ്യുന്നിയില മുടിയില്‍ അരച്ച്‌ പുരട്ടുന്നത്‌ മുടിയുടെ കറുപ്പ്‌ നിറം വര്‍ധിപ്പിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top