Last Updated 45 weeks 5 days ago
Ads by Google
25
Tuesday
April 2017

20 ദിവസം കൊണ്ട്‌ മലയാളിക്ക്‌ നഷ്‌ടമായത്‌

mangalam malayalam online newspaper

ഈ വര്‍ഷം തുടങ്ങിയപ്പോള്‍തന്നെ നഷ്‌ട കണക്കുകളാണ്. വിലപ്പെട്ടത്‌ പലതും തട്ടിത്തെറിപ്പിച്ച്‌ രംഗബോധമില്ലാത്ത കോമാളിയായി അവന്‍ യാത്ര തുടങ്ങി. അണിഞ്ഞ ചമയങ്ങള്‍ അഴിച്ചുവെച്ച്‌ സ്വന്തം മുഖം ഒന്നു കാണാന്‍ പോലും അവസരം നല്‍കാതെ... എഴുതാനായി എടുത്ത തൂലികയില്‍ മഷി ചാലിക്കും മുമ്പ്‌... പാടിത്തുടങ്ങിയ വരികളിലെ ഈണം തീരാന്‍ അനുവദിക്കാതെ... അവന്‍ എത്തി. അതാണ്‌ മരണത്തിന്റെ സ്വഭാവം. ഒന്നും പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കില്ല. പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കും. കഴിഞ്ഞ 20 ദിവസങ്ങള്‍ക്കിടയില്‍ മലയാളത്തിന്‌ സംഭവിച്ചത്‌ തീരാനഷ്‌ടങ്ങള്‍.

ജനുവരി 25ന്‌ കേരളം ഉണര്‍ന്നത്‌ നടി കല്‍പ്പനയുടെ മരണവാര്‍ത്ത കേട്ട ഞെട്ടലോടെയാണ്‌. മലയാളത്തിലെ മികച്ച അഭിനേത്രി അരങ്ങൊഴിഞ്ഞപ്പോള്‍ ആര്‍ക്കും അത്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

കല്‍പ്പന നല്‍കിയ ആഘാതത്തില്‍ നിന്നു പുറത്തു കടക്കും മുമ്പായിരുന്നു മലയാള ദൃശ്യമാധ്യമ രംഗത്തെ അതുല്യ പ്രതിഭ ടിഎന്‍ ഗോപകുമാറെന്ന ടിഎന്‍ജിയുടെ വിയോഗം. ടിഎന്‍ജിയുടെ വിയോഗം അംഗീകരിക്കാന്‍ മലയാളികള്‍ നന്നേ ബുദ്ധിമുട്ടി.

പിന്നാലെ എത്തിയത്‌ ജോണ്‍സണ്‍ മാഷിന്റെ മകള്‍ ഷാന്‍ ജോണ്‍സനായിരുന്നു. ഗായികയും സംഗീത സംവിധായികയുമായിരുന്ന ഷാന്‍ 29ാം വയസിലാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌.

ഇതിനു പിന്നാലെ ഫെബ്രുവരി 3ന്‌ സുപ്രീം കോടതി മുന്‍ ചിഫ്‌ ജെഡ്‌ജ് ജസ്‌റ്റിസ്‌ പരിപൂര്‍ണ്ണന്‍ അന്തരിച്ചു.

മലയള ഭാഷയ്‌ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ പ്രണയ കവി ഒഎന്‍വി അന്തരിച്ചത്‌ ഫെബ്രുവരി 13നാണ്‌. മലയാളസാഹിത്യത്തിലെ എക്കാലത്തേയും നഷടമാണ്‌ ഒഎന്‍വി.

തുടര്‍ന്ന്‌ ഫെബ്രുവരി 14ന്‌ പ്രസിദ്ധ ഛായഗ്രഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു. മലയാള ചലിച്ചിത്രലോകത്തെ മറ്റൊരു വലിയ നഷ്‌ടമായിരുന്നു ഈ മരണം.

ഫെബ്രുവരി 14 രാത്രി മികച്ച സംഗീത സംവിധായകനും പശ്‌ചത്തല സംഗീതജ്‌ഞനുമായ രാജാമണി മരണത്തിന്‌ കീഴടങ്ങി. മലയാളസിനിമാ സംഗീതത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിരവധിയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top