Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

പ്രമേഹ രോഗികള്‍ക്ക് ഇതൊക്കെ കഴിക്കാം

mangalam malayalam online newspaper

ആഹാരത്തോട് ബൈ പറഞ്ഞ് പട്ടിണി കിടക്കേണ്ട രോഗമാണ് പ്രമേഹം എന്ന ചിന്ത പലര്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ പ്രമേഹ രോഗത്തോട് സമൂഹത്തിനൊരു ഭയം നിലനില്‍ക്കുന്നു. പ്രമേഹരോഗികള്‍ക്ക് ഭക്ഷണ നിയന്ത്രണമാകാം. എന്നാല്‍ പട്ടിണി കിടക്കരുത് ഇത് നിങ്ങളുടെ ആരോഗ്യം തന്നെ ഇല്ലാതാക്കും.

ഇവര്‍ക്ക് മരുന്നുകള്‍ക്കൊപ്പം അല്‍പ്പം നിന്ത്രണത്തോടെയുള്ള ആഹാരമാകാം നിങ്ങളുടെ ഊര്‍ജം വീണ്ടെടുക്കാന്‍ ഇത് സഹായിക്കും. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില ആഹാരങ്ങള്‍ തിരിച്ചറിയു.

1, പ്രമേഹരോഗികള്‍ ആഹാരക്രമത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം. ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കും.

2, മത്സ്യം, മാംസം എന്നിവ അല്‍പ്പംനിയന്ത്രണത്തൊടെ സ്ഥിരമായി കഴിക്കാം.

3, എല്ലാത്തരം ധാന്യങ്ങളും ആഹാരത്തിന്റെ ഭാഗമാക്കുക.

4, പ്രമേഹ രോഗികള്‍ക്ക് ആഴ്ചയില്‍ രണ്ട് ആപ്പിള്‍ കഴിക്കാം. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കും.

5, സ്ഥിരമായി വെണ്ണപ്പഴം കഴിക്കുക. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കും. ഒപ്പം കൊളസ്‌ട്രോളിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.

6, ബിന്‍സ് ധാരാളം കഴിക്കുണം. ഇത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ വളരെയതികം സഹായിക്കും.

7, ബ്ലൂബറി കഴിക്കുന്നത് പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താന്‍ നല്ലതാണ്. ഒപ്പം ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും കഴിയും.

8, ഇരുണ്ട പച്ചനിറത്തിലുള്ള പച്ചക്കറികളില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിരിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യം വളരെയതികം വര്‍ധിപ്പിക്കും.

9, ബ്രോക്കോളിയില്‍ ആന്റെിഓക്‌സിഡന്റെ്, ബീറ്റകരോട്ടില്‍ എന്നിവ ധാരാളം അടങ്ങിരിക്കുന്നു. ഇത് കഴിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്തും.

10, വിറ്റമിന്‍ എ, ആന്റെിഓക്‌സിഡന്റെ് എന്നിവയാല്‍ സമ്പന്നമായ ക്യാരറ്റ് പാകം ചെയ്ത് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

11, കടല്‍ മത്സ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് പ്രമേഹരോഗികളുടെ ആരോഗ്യത്തിന് അത്യാവിശ്യമാണ്. അതുകൊണ്ട് തന്നെ കടല്‍ മത്സ്യങ്ങള്‍ ആഹാരത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. കറിവെച്ച് കൂട്ടാന്‍ ശ്രദ്ധിക്കുക. വറക്കുന്നത് കൊളസ്ട്രാളിന് കാരണമാകും.

12, പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ കഴിയുന്ന ആഹാരങ്ങളില്‍ പ്രധാനിയാണ് ഓട്ടസ്. ഇതില്‍ അടങ്ങിരിക്കുന്ന ഫൈബര്‍ ചീത്ത കൊളസ്ട്രാളിനെ ഇല്ലാതാക്കും.

13, ആഹാരത്തില്‍ നിര്‍ബന്ധമായും സവോളയും ഉള്ളിയും ഉള്‍പ്പെടുത്തുക. ആന്റെി ഓക്‌സിഡന്റെുകളാല്‍ സമ്പന്നമാണിത്. ക്യാന്‍സറിനെ ചെറുക്കാനുള്ള കഴിവ് ഇതിനുണ്ട് ഒപ്പം ഹൃദയാരോഗ്യം സംരക്ഷിക്കും.

14, സോയ പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. ഇതിലെ പ്രോട്ടിന്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയതികം വര്‍ധിപ്പിക്കും.

15, തക്കാളി ധാരളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ഇതില്‍ അടങ്ങിരിക്കുന്ന വിറ്റമിന്‍ എ, സി എന്നിവ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഒപ്പം ക്യാന്‍സറിനെ തടയുകയും ചെയ്യും.

16, കട്ടതൈര് ധാരളം കഴിക്കുക. ഇതിലെ കാല്‍ഷ്യം നിങ്ങളുടെ എല്ലിനും പല്ലിനും ബലം നല്‍കും.

17, പ്രമേഹരോഗികള്‍ നിര്‍ബന്ധമായും പാല്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top