Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

പ്രണയിക്കാന്‍ ആഗ്രഹിക്കുന്ന സ്‌ത്രീയില്‍ ആദ്യം ശ്രദ്ധിക്കുന്നത്‌

mangalam malayalam online newspaper

ഒന്നു പ്രണയിക്കാന്‍ ഒരുപാടുകാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ്‌ പൊതുവെ പറയുന്നത്‌. അതിനിപ്പൊ എന്തായിത്ര ശ്രദ്ധിക്കാനെന്നാകും. എന്നാല്‍ ഇതിലും ശ്രദ്ധിക്കാന്‍ ചില കാര്യങ്ങളുണ്ട്‌.

ഒരോ കാലഘട്ടത്തിലും കാമിതാക്കള്‍ ശ്രദ്ധിക്കുന്നത്‌ വ്യത്യസ്‌ഥമായ കാര്യങ്ങളാണ്‌. 1980കളില്‍ ഹൃദയം നോക്കി പ്രണയിക്കുക എന്ന രീതിയായിരുന്നു നിലനിന്നിരുന്നത്‌. കാലം മാറിയപ്പോള്‍ ഹൃദയവും മനസും മാറി. പെണ്ണിന്റെ അപ്പന്റെ കാറും പണവും, ചെക്കന്റെ ബാങ്ക്‌ ബാലന്‍സുമായി പ്രണയിക്കാനുള്ള അടിസ്‌ഥാനം യോഗ്യതകള്‍.

ഇപ്പോഴിതാ ഈ രംഗത്ത്‌ പുതിയ മാറ്റങ്ങളും കണ്ടുതുടങ്ങി. കാറും പണവും ബാങ്ക്‌ ബാലന്‍സും മാത്രമല്ല നീണ്ടകാലത്തെ പ്രണയം ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ 'ലൂക്കിലും വിദ്യാഭ്യാസത്തിലുമാണ്‌' കണ്ണുവയ്‌ക്കുന്നത്‌. അതോടൊപ്പം കാഴ്‌ച്ചയില്‍ മെലിഞ്ഞവരുമായിരിക്കണം. കൂടാതെ മികച്ച വിദ്യാഭ്യാസമുള്ള ശക്‌തരായ സ്‌ത്രീകളില്‍ പുരുഷന്‍ പെട്ടന്ന്‌ ആകൃഷ്‌ട്ടനാകുന്നുവെന്നും ഗവേഷകര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ പുരുഷന്മാര്‍ പ്രണയിക്കാനായി ആഗ്രഹിച്ചിരുന്നത്‌ വിശ്വസ്‌ഥയായ സ്‌ത്രീകളെയായിരുന്നു.

സ്‌ത്രീകള്‍, കഴിവും പ്രാപ്‌തിയുമുള്ള പുരുഷനെയാണ്‌ പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നത്‌. പങ്കാളിക്ക്‌ മികച്ച സ്വഭാവ ഗുണങ്ങള്‍ വേണമെന്ന്‌ സ്‌ത്രീയും പുരുഷനും ആഗ്രഹിക്കുന്നതായും ഗവേഷകര്‍ പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top