Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

ബന്ധങ്ങളുടെ തകര്‍ച്ചയ്‌ക്ക് പിന്നിലെ പൊതുവായ കാരണങ്ങള്‍

mangalam malayalam online newspaper

ദമ്പതികള്‍ പിരിയുമ്പോള്‍ അല്ലെങ്കില്‍ കമിതാക്കള്‍ ബന്ധം അവസാനിപ്പിക്കുമ്പോള്‍ പലരും ചോദിക്കാറുണ്ട്‌, ഇവരെന്തിന്‌ വേര്‍പിരിഞ്ഞു...? എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലല്ലോ എന്ന്‌. എന്നാല്‍ എല്ലാ ബന്ധങ്ങളുടെ തകര്‍ച്ചയ്‌ക്കു പിന്നിലും ചില പൊതുവായ കാരണങ്ങളുണ്ടാകും ഇത്‌ പരിഹരിക്കപ്പെട്ടാല്‍, ഒഴിവാക്കിയാല്‍ ബന്ധങ്ങള്‍ സുഗമമായി മുന്നോട്ട്‌ പോകും. പലപ്പോഴും ഇക്കാരണങ്ങളെ നമ്മുക്ക്‌ ഒഴിവാക്കാന്‍ കഴിഞ്ഞെന്ന്‌ വരില്ല. ഇതാ ബന്ധങ്ങള്‍ വേര്‍പിരിയാനുള്ള ചില പ്രധാന കാരണങ്ങള്‍.

1,സ്വാര്‍ത്ഥത ഏത്‌ ബന്ധത്തിന്റെയും അന്തകനാണ്‌. പങ്കാളികളില്‍ ഒരാളുടെ ആവശ്യങ്ങള്‍ മാത്രം എപ്പോഴും പരിഗണിക്കുക. ഞാന്‍, എന്റെ കാര്യം മാത്രം എന്ന ചിന്ത ഒരുമിച്ചുള്ള ജീവിതത്തിന്‌ യോജിക്കുന്നതല്ല.

2, ആശയ വിനിമയത്തിന്റെ അഭാവം; പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയം എപ്പോള്‍ അവസാനിക്കുന്നോ അന്ന്‌ ആ ബന്ധവും അവസാനിക്കുന്നു.

3, ഒരുമിച്ച്‌ ജീവിക്കുമ്പോഴും പഴയ പങ്കാളിയോ ബന്ധങ്ങളോ മനസില്‍ വരുകയും അതുമായി താരതമ്യം ചെയ്യപ്പെടുകയും ചെയ്യുന്നത്‌ അപകടമാണ്‌; പലപ്പോഴും ഈ താരതമ്യം ചെയ്യലിലൂടെ നിലവിലുള്ള പങ്കാളിയെ മോശമായി ചിത്രീകരിക്കാനുള്ള കരണമാകുന്നു.

4, വിശ്വാസക്കുറവ്‌; പരസ്‌പരമുള്ള വിശ്വാസമാണ്‌ ബന്ധങ്ങളുടെ അടിത്തറ. അത്‌ നഷ്‌ടപ്പെടുന്നിടത്ത്‌ ബന്ധം തകരുന്നു.

5, ചതി, വഞ്ചന; ജീവന്‌ തുല്യം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്‌തയാള്‍ ചതിച്ചു എന്നറിയുമ്പോള്‍ ആര്‍ക്കാണ്‌ ക്ഷമിക്കാന്‍ കഴിയുക. ചതിച്ചു എന്ന തിരിച്ചറിവ്‌ ബന്ധം പൂര്‍ണ്ണമായി തകര്‍ക്കുന്നു.

6, സമയക്കുറവ്‌;പങ്കാളിയുമായി പങ്കുവയ്‌ക്കാനുള്ള സമയം കുറയുന്നതനുസരിച്ച്‌ മനസുകള്‍ തമ്മില്‍ അകലം കൂടിവരുന്നു.

7, പരസ്‌പരം മനസിലാക്കാന്‍ കഴിയാത്തത്‌; പങ്കാളിയുടെ ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും അടിസ്‌ഥന സ്വഭാവവും അറിയാന്‍ കഴിയുന്നില്ലങ്കില്‍ കലഹങ്ങള്‍ പതിവാകും. ഇത്‌ ബന്ധം തകരാന്‍ കാരണമാകും.

8, മനസിക, ശാരീരിക പീഡനം; എപ്പോഴും പങ്കാളിയെ കുറ്റപെടുത്തുക,താഴ്‌ത്തികെട്ടുക, ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ പ്രവര്‍ത്തികളെല്ലാം പരസ്‌പരമുള്ള ആത്മ ബന്ധത്തെ തകര്‍ക്കും.

9, പങ്കാളികള്‍ തമ്മിലുള്ള കെമിസ്‌ട്രി നഷ്‌ടമാകുന്നതും ബന്ധം തകരാന്‍ കാരണമാണ്‌.

10, പരസ്‌പരം അസൂയയുള്ളവരാകുന്നു. തന്റെ പങ്കാളിയോട്‌ മറ്റൊരാള്‍ കൂടുതല്‍ തുറന്ന്‌ സംസാരിക്കുന്നത്‌ പോലും സഹിക്കാന്‍ പറ്റാത്തത്‌ പരസ്‌പരമുള്ള അസഹിഷ്‌ണുത വര്‍ധിപ്പിക്കുന്നു.

11, ശാരീരികമായി ഉണ്ടാകുന്ന അകല്‍ച്ചക കലഹങ്ങള്‍ക്ക്‌ വഴിവെക്കുകയും ഇത്‌ മാനസികമായ അകല്‍ച്ചകള്‍ക്ക്‌ കാരണമാകുകയും ചെയ്യുന്നു. ഈ കലഹങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരുന്നത്‌ ബന്ധങ്ങള്‍ വഷളാക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top