Last Updated 42 weeks 4 min ago
Ads by Google
30
Thursday
March 2017

പ്രധാനമന്ത്രി വിദേശങ്ങളില്‍ ഇന്ത്യയെ നാണം കെടുത്തുന്ന രീതിയില്‍ പ്രസംഗിക്കരുത്: ശിവസേന

mangalam malayalam online newspaper

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മേദിക്കെതിരെ ശിവസേന. വിദേശങ്ങളില്‍ ഇന്ത്യയെ നാണം കെടുത്തുന്ന രീതിയില്‍ പ്രസംഗിക്കുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലെ മുഖപ്രസംഗത്തിലാണ് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയത്. വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന വേളയില്‍ ഇന്ത്യയിലെ അഴിമതിയെ കുറിച്ച് ആവര്‍ത്തിച്ചുള്ള പരാമര്‍ശം രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ശിവസേന പറയുന്നത്.

ഖത്തര്‍ പര്യടനം നടത്തിയപ്പോഴാണ് ദേഹയില്‍ വച്ച് ഇന്ത്യ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു. പ്രസംഗം കേട്ടിരുന്നവര്‍ കൈയ്യടിച്ചെങ്കിലും രാജ്യത്തിന്റെ പ്രതിഛായ വിദേശ മണ്ണില്‍ കളങ്കപ്പെട്ടുവെന്നായിരുന്നു സാംമ്‌നയില്‍ ആരോപിക്കുന്നത്.

അഴിമതിയുടെ കഥകള്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും വരുന്നുണ്ട്. അതിനാല്‍ തന്നെ ഗാന്ധി കുടുംബത്തെ തന്നെ കുറ്റം പറയുവാന്‍ കഴിയില്ലെന്നും ശിവസേന വ്യക്തമാക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top