Last Updated 1 year 7 weeks ago
Ads by Google
28
Friday
July 2017

ചെന്നിത്തല തന്നെ ചെയര്‍മാനാകട്ടെ; വഴങ്ങാതെ ഉമ്മന്‍ചാണ്ടി

mangalam malayalam online newspaper

തിരുവനന്തപുരം : യു.ഡി.എഫ്‌ ചെയര്‍മാനാകണമെന്ന യു.ഡി.എഫിന്റെ ആവശ്യം തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ്‌ ഏകോപനസമിതി യോഗത്തിലാണ്‌ ചെയര്‍മാന്‍ സ്‌ഥാനത്തേക്ക്‌ ഉമ്മന്‍ചാണ്ടിയുടെ പേര്‌ ഐകകണ്‌ഠേന നിര്‍ദേശിച്ചത്‌. എഐസിസിയുടെ അനുമതി ലഭിച്ച ശേഷം ഇത്‌ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല അറിയിച്ചു.

എന്നാല്‍, പ്രതിപക്ഷ നേതാവ്‌ തന്നെ മുന്നണി ചെയര്‍മാനാകുന്നതാണ്‌ യു.ഡി.എഫിലെ കീഴ്‌വഴക്കം. അതനുസരിച്ച്‌ ചെന്നിത്തല തന്നെ മുന്നണി ചെയര്‍മാനായി വരട്ടെ എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്‌.

യോഗത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയാണ്‌ ഉമ്മന്‍ ചാണ്ടി ചെയര്‍മാനായി തുടരണമെന്ന്‌ നിര്‍ദേശിച്ചത്‌. മറ്റ്‌ കക്ഷിനേതാക്കളും ഇതിനെ പിന്തുണച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top