Last Updated 41 weeks 57 min ago
Ads by Google
23
Thursday
March 2017

യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ്‌ ചെയ്‌ത മലയാളി വീട്ടമ്മയക്കു സംഭവിച്ച ദുരന്തം

mangalam malayalam online newspaper

യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ്‌ ചെയ്‌തു മലയാളി വീട്ടമ്മയ്‌ക്കു നേരിടേണ്ടിവന്നത്‌ തികച്ചും മോശമായ അനുഭവങ്ങള്‍. സ്വന്തമായി എഴുതി ആലപിച്ച സുസന്ന പാപിയാണോ എന്ന കവിതയാണ്‌ ഇവര്‍ അപ്‌ലോഡ്‌ ചെയ്‌തത്‌. തിരുവനന്തപുരം സ്വദേശിയായ ജെസിന്ത മോറിസ്‌ എന്ന വീട്ടമ്മക്കാണു ദുരാനുഭവം ഉണ്ടായത്‌. വീഡിയോ അപ്‌ലോഡ്‌ ചെയ്‌ത് ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെ ഭര്‍ത്താവു വിളിച്ച്‌ വീഡിയോ ഡിലീറ്റ്‌ ചെയ്യാന്‍ ആവശ്യപ്പെട്ടു. ജെസിന്ത അപ്‌ലോഡ്‌ ചെയ്‌ത വീഡിയോയ്‌ക്കു താഴെ തുടര്‍ച്ചയായി അശ്ലില കമ്മന്റുകള്‍ ഇടുന്നതു മൂലമാണ്‌ വീഡിയോ ഡിലീറ്റ്‌ ചെയ്യാന്‍ മകന്‍ ആവശ്യപ്പെട്ടത്‌.

യൂട്യൂബില്‍ കവിത അപ്‌ലോഡ്‌ ചെയ്‌തപ്പോള്‍ മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പാക്കിസ്‌താന്‍ ഗായകന്‍ താഹിര്‍ ഷായുമായി പലരും ജെസിന്തയെ താരതമ്യപ്പെടുത്തി. ഇന്ത്യന്‍ താഹിര്‍ ഷ എന്നും പലരും വിളിച്ചു. അന്യഭാഷക്കാരായ ചിലരും വീഡയോയ്‌ക്കു തഴെ മോശം കമ്മന്റുകള്‍ ഇടാന്‍ തുടങ്ങി. ചിലര്‍ ജെസിന്തയുടെ പേരില്‍ ഫേസ്‌ബുക്ക്‌ അക്കൗണ്ടുകള്‍ തുടങ്ങി. ചിലര്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഈ അക്കൗണ്ടിലൂടെ പ്രചചരിപ്പിച്ചു. നിവൃത്തിയില്ലാതെ ഇവര്‍ വീഡിയോ യൂട്യൂബില്‍ നിന്നു ഡിലീറ്റ്‌ ചെയ്‌തു. പക്ഷേ ഇതിനോടകം തന്നെ വീഡിയോ പലതരത്തില്‍ ഷെയര്‍ ചെയ്യപ്പെട്ടു പോയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ആളുകള്‍ എന്തിനാണ്‌ തന്നെ ആക്രമിക്കുന്നതന്നു ജെസിന്താ ചോദിക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top