Last Updated 37 weeks 2 days ago
Ads by Google
25
Saturday
February 2017

രാജീവ്‌ഗാന്ധി കെട്ടിടത്തിന്‌ പണം നല്‍കിയില്ല; സോണിയാഗാന്ധിക്കെതിരേ കേസ്‌

mangalam malayalam online newspaper

തിരുവനന്തപുരം: രാജീവ്‌ ഗാന്ധിയുമായി ബന്ധപ്പെട്ട കെട്ടിടം പണിത ഇനത്തില്‍ പണം നല്‍കിയില്ലെന്ന്‌ കാണിച്ച്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാഗാന്ധിക്കെതിരേ കേരളത്തില്‍ കേസ്‌. രാജീവ്‌ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഡവലപ്‌മെന്റ്‌ സ്‌റ്റഡീസിന്‌ വേണ്ടി കെട്ടിടം പണിതവകയില്‍ കോണ്‍ഗ്രസുകാര്‍ പണം നല്‍കിയില്ലെന്ന്‌ ആരോപിച്ച്‌ പാര്‍ട്ടി അദ്ധ്യക്ഷയ്‌ക്കെതിരേ തിരുവനന്തപുരം ആസ്‌ഥാനമാക്കിയുള്ള കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ്‌ കേസുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌.

കോണ്‍ഗ്രസിന്റെ സംസ്‌ഥാനഘടകത്തിലെ പ്രമുഖരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍ എന്നിവരുടെ പേരുകളും പരാതിയിലുണ്ട്‌. ഏഴു വര്‍ഷമായി പ്രതിഫലം കിട്ടിയിട്ടില്ലെന്ന്‌ കാണിച്ച ഹീതര്‍ കണ്‍സ്‌ട്രക്ഷന്‍സ്‌ എന്ന കമ്പനിയാണ്‌ രംഗത്ത്‌ വന്നത്‌. 2005 ല്‍ സോണിയയാണ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഉദ്‌ഘാടനം ചെയ്‌തത്‌. സംഭവം പാര്‍ട്ടിയുടെ സംസ്‌ഥാന ഘടകത്തില്‍ വലിയ ഒച്ചപ്പാട്‌ ഉണ്ടാക്കുന്നതായിട്ടാണ്‌ വിവരം.

പദ്ധതി ഏറ്റെടുക്കുന്ന കാലത്ത്‌ കെപിസിസി അദ്ധ്യക്ഷനായിരുന്നു രമേശ്‌ ചെന്നിത്തലയാണ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ നിലവിലെ തലവന്‍. അതുകൊണ്ടു തന്നെ തന്റെ ഉത്തരവാദിത്വത്തില്‍ പെടുന്ന കാര്യമല്ല ഇതെന്ന്‌ പറഞ്ഞ വിഎം സുധീരന്‍ കൈ കഴുകുകയും ചെയ്യുകയാണ്‌. വര്‍ഷങ്ങള്‍ ചെലവഴിച്ച്‌ പൂര്‍ത്തീകരിച്ച പദ്ധതിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ മുറുമുറുപ്പുകളും ശക്‌തമായിരിക്കുകയാണ്‌. സംസ്‌ഥാന ഘടകം പ്രശ്‌നം പരിഹരിക്കണമെന്ന നേരത്തേ സോണിയ തന്നെ ആവശ്യപ്പെട്ടിട്ടും കേരളനേതാക്കള്‍ കാര്യമായിട്ട്‌ എടുത്തില്ലെന്നാണ്‌ റിപ്പോര്‍ട്ടില പറയുന്നത്‌.

അതേസമയം പദ്ധതിയില്‍ കമ്പനിക്ക്‌ കുറച്ച്‌ തുക മാത്രമാണ്‌ ഇനി നല്‍കാനുള്ളതെന്നും 20 കോടി ചെലവഴിച്ച്‌ നടന്ന പദ്ധതിയില്‍ വെറും രണ്ടു കോടി രൂപ മാത്രമാണ്‌ ഇനി നല്‍കാനുള്ളതെന്നും 24 മണിക്കൂറിനുള്ളില്‍ പശ്‌നത്തിന്‌ പരിഹാരമുണ്ടാകുമെന്നാണ്‌ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top