Last Updated 50 weeks 1 day ago
Ads by Google
27
Saturday
May 2017

ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച യുവതികളെ ഐ.എസ് ഇരുമ്പ് കൂട്ടില്‍ അടച്ച് തീ കൊളുത്തി കൊന്നു

mangalam malayalam online newspaper

ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച യുവതികളെ ഇസ്ലാമിക് സ്‌റ്റേറ്റ് ഇരുമ്പ് കൂട്ടില്‍ അടച്ച ശേഷം തീ കൊളുത്തി കൊന്നു. നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്കെ 19 യുവതികളെയാണ് ഐ.എസ് കൊലപ്പെടുത്തിയത്. ലൈംഗിക അടിമകളാക്കാന്‍ കൊണ്ടുവന്ന യുവതികള്‍ അക്കാര്യം വിസമ്മതിച്ചതോടെ മൊസൂള്‍ നഗരത്തില്‍ വച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

2014 ഓഗസ്റ്റ് മുതല്‍ വടക്കന്‍ ഇറാഖിലെ മൊസൂള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലാണ്. നുറുകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് ക്രൂരമായ ശിക്ഷാവിധി നടപ്പിലാക്കിയതെങ്കിലും ഇരകളെ രക്ഷിക്കാന്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ എ.ആര്‍.എ ന്യൂസിനോട് പറഞ്ഞു.

ഇസ്ലാമിക് സ്‌റ്റേറ്റ് മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ഇതിനകം മൂവായിരം യെസീദി പെണ്‍കുട്ടികളെ ലൈംഗിക അടിമയാക്കിയിട്ടുണ്ട്. ലൈംഗിക അടിമയാക്കി പീഡിപ്പിക്കുന്നത് ഉള്‍പ്പെടെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് യെസീദി ജനത നേരിടുന്നതെന്ന് ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top