Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ബാത്ത്‌റൂം ഡോര്‍മാറ്റ്‌സില്‍ ഹിന്ദു ദൈവങ്ങളും മുസ്ലീം ചിഹ്നങ്ങളും: ആമസോണ്‍ വിവാദത്തില്‍

mangalam malayalam online newspaper

ന്യൂഡല്‍ഹി : ഹിന്ദു ദൈവങ്ങളുടെയും മുസ്ലീം ചിഹ്നങ്ങളുടെയും ചിത്രങ്ങള്‍ പതിച്ച ബാത്ത്‌റൂം ഡോര്‍മാറ്റ്‌സ് വില്‍പ്പനയ്‌ക്ക് വെച്ച്‌ ആമസോണ്‍ വിവാദത്തില്‍. ആമസോണ്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലാണ്‌ ഇവ പ്രത്യക്ഷപ്പെട്ടത്‌. ക്രിസ്‌തുവിന്റെ ചിത്രങ്ങളുള്ള മാറ്റുകളും ഇവയില്‍ ഉള്‍പ്പെടുന്നു. ഇവയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. ആമസോണിനെതിരെ 'ബോയ്‌കോട്ട്‌ ആമസോണ്‍' എന്നപേരില്‍ ഹാഷ്‌ ടാഗ്‌ പ്രചരണവും ആരംഭിച്ചിട്ടുണ്ട്‌.

ഹിന്ദു ദേവതകള്‍, ഖുറാന്‍ ചിത്രങ്ങള്‍, യേശുക്രിസ്‌തുവിന്റെ ചിത്രങ്ങള്‍ തുടങ്ങിയവ മാറ്റുകളില്‍ ഉള്‍പ്പെടുത്തിയത്‌ മതപരമായ അവഹേളനമാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. മുന്‍പും മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പേരില്‍ ആമസോണ്‍ വിവാദത്തില്‍ പെട്ടിരുന്നു. നേരത്തെ ഹിന്ദു ദേവതകളുടെ ചിത്രം അച്ചടിച്ച അടിവസ്‌ത്രങ്ങള്‍ വില്‍പനയ്‌ക്കുവെച്ചെന്ന പേരിലും സൈറ്റ്‌ വിവാദത്തിലായിരുന്നു. പിന്നീടിത്‌ മാപ്പപേക്ഷയോടെ പിന്‍വലിക്കുകയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top