Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

രണ്ട്‌ മാസമായി തുറന്നു കിടന്നിരുന്ന മാന്‍ഹോളില്‍ വീണ്‌ അഞ്ച്‌ വയസ്സുകാരന്‍ മരിച്ചു

mangalam malayalam online newspaper

ഹൈദരാബാദ്‌: രണ്ട്‌ മാസമായി തുറന്നുകിടന്നിരുന്ന മാന്‍ഹോളില്‍ വീണ്‌ അഞ്ച്‌ വയസുകാരന്‍ മരിച്ചു. ഹൈദരാബാദിലെ കാലാപത്തര്‍ ദശരഥ്‌ നഗറിലെ വ്യാപാരിയായ ഷരീഫിന്റെ മകന്‍ മുഹമ്മദ്‌ മുസ്‌തഫ(5)യാണ്‌ മരിച്ചത്‌.

കഴിഞ്ഞ ബുധനാഴ്‌ച ഉച്ചയോടെയാണ്‌ സംഭവം. സഹോദരനായ ഏഴുവയസുകാരന്‍ സരാജിനൊപ്പം മദ്രസയില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. മാന്‍ഹോളിലേക്ക്‌ വീണ ചെരുപ്പ്‌ എടുക്കാന്‍ ശ്രമിക്കവേ കാലുവഴുതി ഹോളിനുള്ളിലേക്ക്‌ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സരാജിന്റെ നിലവിളി കേട്ട്‌ പരിസരത്തുള്ളവര്‍ ഓടിക്കൂടിയെങ്കിലും മാന്‍ഹോളിലൂടെ ഒഴുകുന്ന വെളളത്തില്‍ കുട്ടി ഒഴുകി പോകുകയായിരുന്നു.

ആറടിയോളം താഴ്‌ചയുള്ള ഹോളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതും രക്ഷാ പ്രവര്‍ത്തനത്തിന്‌ തടസ്സമായി. തുടര്‍ന്ന്‌ മറ്റൊരു മാന്‍ഹോളിലുടെ ഇറങ്ങി കുട്ടിയെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു മാസത്തോളമായി തുറന്നു കിടക്കുന്ന മാന്‍ഹോള്‍ അടക്കാനുള്ള ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നുവെങ്കിലും അധികൃതരില്‍ നിന്ന്‌ അനുകൂല നടപടികള്‍ ഉണ്ടായില്ലെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top