Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ദാവൂദ് ഇബ്രാഹിമുമായി ബന്ധം: മഹാരാഷ്‌രട മന്ത്രിയോട് അമിത് ഷാ വിശദീകരണം തേടി

mangalam malayalam online newspaper

ന്യൂഡല്‍ഹി: ആരോപണ വിധേയനായ മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്‌നാഥ് ഖഡ്സേയോട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി. അനധികൃത ഭൂമി ഇടപാടും അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ ഫോണ്‍വിളിയുമായി വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രിയാണ് ഏക്‌നാഥ്. മന്ത്രിക്കെതിരായ ആരോപണങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് പാര്‍ട്ടി മഹാരാഷ്ട്ര ഘടകത്തോടും ഷാ ആവശ്യപ്പെട്ടു.

മന്ത്രിയുടെ കാര്യത്തില്‍ ഉടനടി ഉചിതമായ നടപടി വേണമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസിനും ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ഏക്‌നാഥ് വൈകാശത രാജിവയ്ക്കുമെന്ന് ബി.ജെ.പി വക്താവ് വ്യക്തമാക്കി. തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ഗഏക്‌നാഥ് കൂടിക്കാഴ്ച നടത്തിയെങ്കിലും കേന്ദ്ര നിലപാട് അറിയാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തില്‍ ഏക്‌നാഥ് പങ്കെടുത്തില്ല. തിങ്കളാഴ്ച മുതല്‍ ഔദ്യോഗിക റെഡ് ബീക്കണ്‍ കാര്‍ ഉപയോഗിക്കുന്നതും നിര്‍ത്തിയിട്ടുണ്ട്.

പൊതുവിപണിയില്‍ 23 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ഏക്‌നാഥിന്‍െ.റ ഭാര്യ്യും മരുമകനും മൂന്നു കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്നാണ് ഒരു ആരോപണം. രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിമുമായി ഏക്‌നാഥ് ടെലിഫോണ്‍ ബന്ധം പുലര്‍ത്തിയെന്ന ആരോപണം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുന്നുണ്ട്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top