Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

പ്രതിപക്ഷനേതൃസ്‌ഥാനത്തിനില്ലെന്ന്‌ ഉമ്മന്‍ചാണ്ടി; ഐഗ്രൂപ്പ്‌ ചരടുവലി തുടങ്ങി

mangalam malayalam online newspaper

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന്‌ പിന്നാലെ ഇന്ന്‌ മുഖ്യമന്ത്രിസ്‌ഥാനം രാജി വെയ്‌ക്കുന്ന ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്‌ഥാനത്തിന്‌ ഇല്ലെന്ന്‌ അറിയിച്ചതായി സൂചന. ഇതോടെ കോണ്‍ഗ്രസില്‍ ഈ സ്‌ഥാനത്തിന്‌ വേണ്ടിയുള്ള ചരടുവലികളില്‍ ഐ ഗ്രൂപ്പ്‌ ആവശ്യവുമായി രംഗത്തെത്തി.

പ്രതിപക്ഷ നേതൃസ്‌ഥാനം സംബന്ധിച്ച തീരുമാനങ്ങള്‍ ഹൈക്കമാന്റ്‌ എടുക്കുമെന്ന്‌ ഇന്നലെ പറഞ്ഞ ഉമ്മന്‍ചാണ്ടി അടുത്ത വിശ്വസ്‌തരോട്‌ താന്‍ പ്രതിപക്ഷ നേതൃസ്‌ഥാനത്തിനില്ലെന്ന്‌ വ്യക്‌തമാക്കിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇതോടെ രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതാവാകുമെന്നും ഈ ആവശ്യം ഉന്നയിച്ച്‌ ഐ ഗ്രൂപ്പ്‌ രംഗത്ത്‌ വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെന്ന അവകാശവാദവുമായിട്ടാണ്‌ ഐ ഗ്രൂപ്പ്‌ എത്തിയിരിക്കുന്നത്‌.

കനത്ത തിരിച്ചടി നേരിട്ട യുഡിഎഫിന്‌ തൃശൂര്‍, കൊല്ലം ജില്ലകളില്‍ സാന്നിദ്ധ്യം അറിയിക്കാന്‍ പോലും അവസരം കിട്ടിയില്ല എന്നതിന്‌ പുറമേ കോട്ടയവും എറണാകളുവും ഒഴികെ എല്ലാ ജിലലകളിലും പിന്നില്‍ പോകുകയും ചെയ്‌തു. രമേശ്‌ ചെന്നിത്തലയുടെ വിജയം മാത്രമാണ്‌ ആലപ്പുഴയില്‍ ആശ്വാസമായത്‌. വന്‍ വിജയം നേടിയെങ്കിലും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top