Last Updated 1 year 7 weeks ago
Ads by Google
29
Saturday
July 2017

സച്ചിനുമായി താരതമ്യപ്പെടുത്തരുതേ...കോഹ്ലി പറയുന്നു

mangalam malayalam online newspaper

മികച്ച പ്രകടനം കാഴ്‌ച്ചവെയ്‌ക്കുന്ന വിരാട്‌ കോഹ്ലിയെ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിനുമായാണ്‌ ക്രിക്കറ്റ്‌ ലോകം താരതമ്യപ്പെടുത്തുന്നത്‌. എന്നാല്‍ സച്ചിനുമായി താരതമ്യപ്പെടുത്തുന്നത്‌ തന്നെ കുഴക്കുന്ന കാര്യമാണെന്നാണ്‌ വിരാടിന്റെ പക്ഷം. സച്ചിനെ ആരുമായും താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അങ്ങനെ താരതമ്യം ചെയ്യുന്നത്‌ ശരിയല്ലെന്നുമാണ്‌ കോഹ്ലി പറയുന്നത്‌.

സച്ചിന്‍ രാജ്യത്തിന്‌ വേണ്ടി 24 വര്‍ഷം കളിച്ച താരമാണ്‌. എന്നാല്‍ താന്‍ ഇന്ത്യയ്‌ക്കുവേണ്ടി കളിക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചു വര്‍ഷമേ ആകുന്നുള്ളൂ. താന്‍ ക്രിക്കറ്റിന്റെ വഴിയിലേക്ക്‌ സഞ്ചരിച്ചത്‌ സച്ചിന്റെ പ്രകടനങ്ങള്‍ കണ്ടാണെന്നും കോഹ്ലി പറയുന്നു. ഒരു ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ കോഹ്ലി ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്‌.

ഏതാനം മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ താന്‍ ഇങ്ങനെയൊരു ഫോമിലേക്ക്‌ എത്തിയതെന്നും ജന്മന കഴിവുള്ള വ്യക്‌തിയാണ്‌ സച്ചിനൊന്നും കോഹ്ലി പറയുന്നു. എന്നാല്‍ തനിക്ക്‌ അങ്ങനെ കഴിവുകളില്ലെന്നും കഠിനാധ്വാനം ചെയ്‌താണ്‌ താന്‍ അത്തരം കഴിവിലേക്ക്‌ എത്തിയതെന്നും കോഹ്ലി പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top