Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

തമിഴ്‌നാട്ടില്‍ ഒമ്പതുമണിവരെ 18%, പുതുച്ചേരിയില്‍ 14%

mangalam malayalam online newspaper

ചെന്നൈ: തമിഴ്‌നാട്ടിലെ 232 മണ്ഡലങ്ങളില്‍ പോളിംഗ് ശക്തമായി തുടരുന്നു. തഞ്ചാവൂര്‍, അറവകുറിചി മണ്ഡലങ്ങളിലെ പോളിംഗ് 23ാം തീയതിയിലേക്ക് മാറ്റി. രാവിലെ ഏഴു മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറു മണിവരെ തുടരും. ആര്‍.കെ നഗറി മുഖ്യമന്ത്രി ജയലളിതയും തിരുവാരൂരില്‍ ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയും മത്സരരംഗത്തുണ്ട്. ഡി.എം.ഡി.കെ നേതാവ് വിജയകാന്ത്, പി.എംകെ അധ്യക്ഷന്‍ അന്‍പുമണി രാംദോസ്, ബി.ജെ.പി നേതാക്കളായ എച്ച്. രാജ, തമിലിസി സുന്ദരേശന്‍ എന്നിവരും മത്സരരംഗത്തുള്ള പ്രമുഖരാണ്. ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തമിഴ്‌നാട്ടില്‍ 18.3% പോളിംഗ് രേഖപ്പെടുത്തി. പുതുച്ചേരിയില്‍ 9.30വരെ 14ശതമാനമാണ്. ഇവിടെ 30 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്.

സമാധാനപരമായ വോട്ടെടുപ്പ് നടക്കുന്നതിന് ഒരു ലക്ഷത്തിലേറെ സുരക്ഷാ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ മധുര, ട്രിച്ചി, തുടങ്ങിയ മേഖലകളില്‍ പോളിംഗ് വളരെ മന്ദഗതിയിലാണ്. യന്ത്രത്തകരാറിനെ തുടര്‍ന്ന് നാമക്കല്‍ ജില്ലയിലെ 30 വോട്ടിംഗ് മെഷീനുകള്‍ മാറ്റിവച്ചു. ഇവിടെ 40 മിനിറ്റ് പോളിംഗ് വൈകി.

മുഖ്യമന്ത്രി ജയലളിതയും ശശികലയും 10 മണിയോടെ ചെന്നൈ സ്‌റ്റെല്ല മേരീസ് കോളജില്‍ വോട്ട് രേഖപ്പെടുത്തി.

വലിയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് എം.കരുണാനിധി പ്രതീക്ഷ പ്രകടിപ്പിച്ചു. കരുണാനിധി, നടന്മാരായ രജനീകാന്ത്, അജിത് കുമാര്‍, കമല്‍ ഹാസന്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജേഷ് ലഖോനി എന്നിവര്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. കരുണാനിധി ഗോപാലപുരം ശ്രീ സര്‍ദ സെക്കണ്ടറി സ്‌കൂളിലും രജനീകാന്ത് ചെന്നൈ സെ്റ്റല്ല മേരീസ് കോളജിലെ ബൂത്തിലും അജിത് കുമാര്‍ ഭാര്യ ശാലിനിക്കൊപ്പം തിരുവാണ്‍മിയൂരിയെ കുപ്പം സര്‍ക്കാര്‍ സ്‌കൂളിലും ലഖോനി ഡി.ജി വൈഷ്ണ കോളജിലെ ബൂത്തിലും വോട്ട് ചെയ്തു. എം.കെ സ്റ്റാലിന്‍ ചെന്നൈയിലെ ബൂത്തില്‍ വോട്ട് ചെയ്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top