Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

ഗുജറാത്തില്‍ ഇനി ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് പട്ടേല്‍ സമുദായം

mangalam malayalam online newspaper

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇനി ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് പട്ടേല്‍ സമുദായം. ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പട്ടേല്‍ സമുദായ നേതാവ് ലാല്‍ജി പട്ടേലാണ് ഇക്കാര്യം പറഞ്ഞത്.

പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേലിനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് ലാല്‍ജി പട്ടേല്‍. പട്ടേല്‍ സംവരണ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഗുജറാത്ത് സര്‍ക്കാരും സ്വീകരിക്കുന്ന സമീപനത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് ലാല്‍ജി പറഞ്ഞു.

ഗുജറാത്ത് ജനസംഖ്യയില്‍ 14 ശതമാനം വരുന്ന പട്ടേല്‍ സമുദായം (ആറ് കോടി പേര്‍) 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരായി വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top