Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

കരിമരുന്ന് പ്രയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എം.എ കോടതിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കരിമരുന്ന് പ്രയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ വ്യക്തമാക്കി. അശാസ്ത്രീയ കരിമരുന്ന് പ്രയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാകും സംഘടന കോടതിയെ സമീപിക്കുകയെന്ന് ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. ആര്‍.സി. ശ്രീകുമാര്‍ പറഞ്ഞു.

നിയമാനുസൃത വെടിക്കെട്ടു പ്രയോഗത്തിന് ഐ.എം.എ എതിരല്ല. അത് അനുവദനീയമായ രീതിയില്‍ സുരക്ഷിതമായി ആവണം. എന്നാല്‍ പലപ്പോഴും നിയമത്തെ നോക്കുകുത്തിയാക്കുന്ന വെടിക്കെട്ടുകള്‍ നടക്കാറുണ്ട്. ഗവണ്‍മെന്റ് കണക്കുകള്‍ നോക്കുമ്പോള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 21 വെടിക്കെട്ട് അപകടങ്ങളിലായി 455 പേര്‍ മരിച്ചു. ഈ സാഹചര്യത്തിലാണ് വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top