Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സുധീരന്‍ ബാര്‍-സോളാര്‍ ആരോപണങ്ങളെ പ്രതിരോധിക്കില്ല

എം.ആര്‍ കൃഷ്ണന്‍

mangalam malayalam online newspaper

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബാര്‍-സോളാര്‍ ആരോപണങ്ങളെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പ്രതിരോധിക്കില്ല. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളല്ലാതെ വിവാദവിഷയങ്ങളില്‍ അദ്ദേഹം മൗനം പാലിക്കും. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയ സമയത്ത് സുധീരന്‍ സ്വീകരിച്ച നിലപാടിന്റെ തുടര്‍ച്ചയായിട്ടായിരിക്കും ഈ നീക്കം.

കെ.പി.സി.സി പ്രസിഡന്റ് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ സത്യമാണെന്നതിനുള്ള തെളിവാണ് സോളാര്‍ കേസില്‍ സരിതയെഴുതിയ കത്തില്‍ വ്യക്തമാകുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരം ആരോപണങ്ങളില്‍ ഉള്‍പ്പെട്ടെവരെ മാറ്റിനിര്‍ത്തണമെന്ന വാദം ഉയര്‍ത്തിയതും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ അതിനൊന്നും വഴങ്ങാതെ മുഖ്യമന്ത്രി ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലാണ് എല്ലാം നോക്കികണ്ടത്. ഈ സാഹചര്യത്തില്‍ ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. അങ്ങനെ സുധീരന്‍ അതിന് തയാറായാല്‍ അദ്ദേഹത്തിന്റെ നിലപാടുകളില്‍ നിന്നുള്ള മലക്കം മറിച്ചിലായി അതിനെ വ്യാഖ്യാനിക്കും.

സ്ഥാനാര്‍ത്ഥിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കങ്ങളുടെ പിന്നാലെ വെള്ളിടിപോലെ സരിതയുടെ കത്തും പുറത്തുവന്നത് കോണ്‍ഗ്രസിന് വല്ലാത്ത തിരിച്ചടിയായിട്ടുണ്ട്. ഇതോടെ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വാദങ്ങള്‍ പ്രചരണത്തിനായി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ പാര്‍ട്ടി എത്തിയെന്നാണ് പൊതുവിലുള്ള വികാരം. സര്‍ക്കാരിന്റെ വികസനങ്ങളെയും മദ്യനയത്തെയും കുറിച്ച് പ്രചരണം നടത്തി മേല്‍കൈ നേടുകയെന്നതായിരുന്നു യു.ഡി.എഫ് തന്ത്രം. എന്നാല്‍ ഇതോടെ അതെല്ലാം തകിടം മറിഞ്ഞു. ഇനി പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയെന്നതാകും കോണ്‍ഗ്രസിന്റെ ദൗത്യം.

അതുകൊണ്ടുതന്നെ തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ലെന്നാണ് പൊതുവേ കോണ്‍ഗ്രസിലുള്ള വികാരം. ആരോപണവിധേയര്‍ക്ക് വീണ്ടും സീറ്റ് നല്‍കിയതിലൂടെ അത് ഒരിക്കല്‍കൂടി ശക്തമാക്കിയിട്ടുമുണ്ട്. ആരോപണവിധേയരെ അംഗീകരിക്കുന്നുവെന്ന വാദം എതിര്‍പക്ഷമുയര്‍ത്തിയാല്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ യാതൊരു ഗുണവുമില്ലാത്ത പ്രതിരോധത്തിന് മുതിരേണ്ടതില്ലെന്നാണ് സുധീരന്റെ വിശ്വസ്തരുടെ അഭിപ്രായം. അതുതന്നെയായിരിക്കും തെരഞ്ഞെടുപ്പില്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാടും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top