Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

കനയ്യ കുമാറിനെ എലിയോട് ഉപമിച്ച് ആര്‍.എസ്.എസ് നേതാവ്

mangalam malayalam online newspaper

ന്യുഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ എലിയോട് ഉപമിച്ച് ആര്‍.എസ്.എസ് നേതാവ് മോഹന്‍ വൈദ്യ. ജയില്‍മോചിതനായി ഇന്നലെ ക്യാമ്പസില്‍ എത്തി കനയ്യ കുമാര്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തത് എലിയുടെ ജല്‍പ്പനങ്ങളാണെന്ന് വൈദ്യ പറഞ്ഞു. കനയ്യ കുമാറിന്റെ പ്രസംഗത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് കനയ്യയെ എലിയോട് ഉപമിച്ച് വൈദ്യ പ്രതികരിച്ചത്.

പഴയൊരു കഥയിലൂടെയാണ് മന്‍മോഹന്‍ ഈ ചോദ്യത്തിന് വൈദ്യ മറുപടി നല്‍കിയത്. കമ്യൂണിസ്റ്റുകാരെ കുറിച്ച് ചോദിച്ചാല്‍ ഏറ്റവും നല്ല ഉദാഹരണം, റോഡില്‍ നിന്നു ഭംഗിയുള്ള തൊപ്പി കിട്ടിയ എലിയുടെ കഥയാണ് പറയാനാകുക. ഒരു ദിവസം ഈ എലി മാര്‍ക്കറ്റിലേക്ക് തൊപ്പിയൊക്കെ ധരിച്ച് ഇറങ്ങി. ചന്തയിലെത്തിയ എലി പ്രഖ്യാപിച്ചു, എന്റെ തൊപ്പിയാണ് ഏറ്റവും മനോഹരം. നമ്മുടെ രാജാവിന്റെ തൊപ്പിയേക്കാള്‍ മികച്ചത് എന്റെ തൊപ്പിയാണ്. ഇത് ഭടന്‍മാര്‍ കേള്‍ക്കുകയും രാജാവ് അറിയുകയും ചെയ്തു. കോപിഷ്ടനായ രാജാവ് എലിയെ ഉടന്‍ തന്നെ പിടിച്ചുകൊണ്ടുവരാന്‍ ഉത്തരവിട്ടു.

കൊട്ടാരത്തിലെ സഭയില്‍ എത്തിച്ചപ്പോഴും എലി തന്റെ അവകാശവാദം തുടര്‍ന്നു. ഇതോടെ എലിയുടെ തലയില്‍ നിന്നു തൊപ്പിയെടുക്കാന്‍ ഭടന്‍മാരോട് ആവശ്യപ്പെട്ടു. എന്നാല്‍ ദുര്‍ബലനായ എലി ഉടന്‍ തന്നെ അലറിവിളിച്ചു, രാജാവേ ഇതല്ലാതെ വേറെ എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ. ദയ തോന്നിയ രാജാവ് തൊപ്പി തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടു. തൊപ്പി തിരിച്ചുകിട്ടിയതോടെ എലി വീണ്ടും പറയാന്‍ തുടങ്ങി, രാജാവിന് എന്നെ പേടിയാണ്. കമ്യൂണിസ്റ്റുകാരുടെ അവസ്ഥ ഇതാണെന്ന് വൈദ്യ പറഞ്ഞു. 

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top