Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

'ഫെയര്‍ ആന്റ്‌ ലൗലി' യില്‍ വംശവെറി; ബിജെപി രാഹുലിനെ ലക്ഷ്യമിടുന്നു

mangalam malayalam online newspaper

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച്‌ ലോക്‌സഭയില്‍ കോണ്‍ഗ്രസ്‌ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ 'ഫെയര്‍ ആന്റ്‌ ലൗലി' പരാമര്‍ശത്തിന്‌ വംശവെറിയുടെ മുഖം നല്‍കി തിരിച്ചടിക്കാന്‍ ബിജെപി ശ്രമം. രാഹുലിനെ ലക്ഷ്യമിട്ട്‌ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച വന്നാല്‍ മറുപടി പറയാന്‍ തയ്യാറെടുക്കാന്‍ ആവശ്യപ്പെട്ട്‌ ബിജെപി നേതാക്കള്‍ ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്ലിയെ സമീപിച്ചതായിട്ടാണ്‌ വാര്‍ത്തകള്‍.

രാജ്യത്ത്‌ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നത്‌ നിരോധിക്കുന്നതിന്റെ ഭാഗമായി കറുത്ത ചര്‍മ്മം ചിത്രീകരിക്കുന്ന ഫെയര്‍ ആന്റ്‌ ലൗലി പരസ്യത്തിനെതിരേ എസ്‌എസ്‌ സിഐ (അഡ്വര്‍ടൈസ്‌മെന്റ്‌ സ്‌റ്റാന്‍ഡേര്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ) നേരത്തേ നിരോധനം കൊണ്ടുവന്നിരുന്നതായി ബിജെപി ചൂണ്ടിക്കാണിക്കാനാണ്‌ ശ്രമം.

അതേസമയം സഭയില്‍ ഇപ്പോള്‍ തന്നെ വലിയ പ്രതിഷേധം നടക്കുമ്പോള്‍ പ്രമേയത്തിന്‌ സ്‌പീക്കര്‍ സുമിത്രാ മഹാജന്‍ അംഗീകാരം നല്‍കുമോ എന്ന കാര്യം വ്യക്‌തമല്ല. ഇക്കാര്യത്തില്‍ ഫെയര്‍ ആന്റ്‌ ലൗലി പരസ്യങ്ങള്‍ക്കെതിരേ രാജ്യത്ത്‌ ഉടനീളമായി വിവിധ എന്‍ജിഒകള്‍ നടത്തിയ വരുന്ന പ്രതിഷേധങ്ങളുടെ വിവരം ശേഖരിക്കുന്ന തിരക്കിലാണ്‌ ബിജെപി. കറുത്തപണം വെളുപ്പിക്കുന്ന ഫെയര്‍ ആന്റ്‌ ലൗലി പദ്ധതിയാണ്‌ കേന്ദ്രസര്‍ക്കാരിന്റേതെന്ന്‌ രാഹുല്‍ പരിഹസിച്ചിരുന്നു. കള്ളപ്പണക്കാരെ അഴിക്കുള്ളിലാക്കുമെന്ന്‌ പറഞ്ഞ മോഡി അവരെ രക്ഷിക്കാനുള്ള വഴികളുമായി വന്നിരിക്കുയാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

2003 ല്‍ ഹിന്ദുസ്‌ഥാന്‍ ലീവറിന്റെ ഫെയര്‍ ആന്റ്‌ ലൗലിക്കെതിരേ വംശീയവിദ്വേഷം പരത്തുന്ന പരസ്യമെന്ന്‌ ആരോപിച്ച്‌ ചില വനിതാ സംഘടനകള്‍ രംഗത്ത്‌ വന്നിരുന്നു. ഇതേ തുടര്‍ന്ന്‌ പരസ്യം എടുത്തുമാറ്റുകയും ചെയ്‌തു. കറുത്ത നിറമുള്ള മകളുടെ പിതാവ്‌ തന്നെ അന്വേഷിക്കാന്‍ ഒരു മകന്‍ പോലുമില്ലെന്നും കറുത്ത നിറമായതിനാല്‍ മകള്‍ക്ക്‌ ജോലിയോ കല്യാണമോ നടക്കുന്നില്ലെന്ന്‌ വിഷമിക്കുന്നതും ഫെയര്‍ ആന്റ്‌ ലൗലി നല്‍കുന്നതോടെ അവര്‍ സുന്ദരിയാകുകയും എയര്‍ ഹോസ്‌റ്റസായി ജോലി കിട്ടുകയും ചെയ്യുന്നതായിരുന്നു പരസ്യം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top