Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

സഹോദര ലൈംഗികത വേണം; മൃതദേഹരതിയും നിയമാനുസൃതമാക്കണം

mangalam malayalam online newspaper

സ്‌റ്റോക്ക്‌ഹോം: സഹോദര ലൈംഗികതയും മൃതദേഹരതിയും നിയമാനുസൃതം ആക്കണമെന്ന വാദവുമായി സ്വീഡിഷ്‌ യുവതയ്‌ക്ക് വേണ്ടി യുവ വനിതാനേതാവ്‌ രംഗത്ത്‌. സെസിലിയ ജോണ്‍സണ്‍ എന്ന യുവതിയാണ്‌ ഈ വാദവുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. സ്വീഡിജ്‌ ലിബറേഷന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ സ്‌റ്റോക്ക്‌ഹോം ഘടകത്തിന്റെ പ്രസിഡന്റായ കക്ഷി ഞായറാഴ്‌ച നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കി.

15 വയസ്സിന്‌ മുകളില്‍ പ്രായമുള്ള സഹോദരങ്ങള്‍ക്ക്‌ പരസ്‌പര സമ്മതമുണ്ടെങ്കില്‍ ലൈംഗികത നിയമവിധേയമാക്കണമെന്നാണ്‌ പ്രമേയത്തില്‍ പറയുന്നത്‌. ഇക്കാര്യത്തിലെ തടസ്സം മാറ്റണമെന്നും ഒരാള്‍ക്ക്‌ തന്റെ മരണശേഷം തന്റെ ശരീരം ലൈംഗിക ഉപയോഗത്തിന്‌ വിധേയമാക്കുന്നതില്‍ തടസ്സമില്ലെന്ന ഒസ്യത്ത്‌ എഴുതാന്‍ അനുവദിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

മൃതദേഹങ്ങള്‍ മ്യൂസിയത്തില്‍ വെയ്‌ക്കുന്നതോ പഠനത്തിനായി നല്‍കുന്നതോ പോലെ ലൈംഗികതയ്‌ക്കായി ഉപയോഗിക്കാനും അവകാശം ഉണ്ടായിരിക്കണമെന്ന്‌ ആണ്‌ ഇക്കാര്യത്തില്‍ പ്രമേയത്തില്‍ പറഞ്ഞിട്ടുള്ള ന്യായീകരണം. പ്രമേയത്തിലെ വിഷയങ്ങള്‍ ഇപ്പോള്‍ വന്‍ ചര്‍ച്ചകള്‍ക്ക്‌ വഴി വെച്ചിട്ടുണ്ട്‌. സെസിലിയയുടെ ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം ധാരാളം പേര്‍ രംഗത്തുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top