Last Updated 1 year 2 weeks ago
Ads by Google
24
Saturday
June 2017

'ഞാന്‍ നിങ്ങള്‍ക്കായി ഒരു അത്ഭുതം ഒരുക്കിയിട്ടുണ്ട്'; കൂട്ടക്കൊലപാതകത്തിന് മുമ്പ് താനെയിലെ യുവാവ് പറഞ്ഞത്

mangalam malayalam online newspaper

മുംബൈ: ഞാന്‍ നിങ്ങള്‍ക്കായി ഒരു അത്ഭുതം ഒരുക്കിയിട്ടുണ്ട് മുംബൈ താനെയില്‍ പതിനാല് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത ഹുസ്‌നൈര്‍ വരേര്‍ക്കര്‍ കുറ്റകൃത്യം നടത്തുന്നതിന് തലേന്ന് സഹോദരി ഭര്‍ത്താവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശമാണിത്. ശനിയാഴ്ച വൈകിട്ട് ഈ സന്ദേശം ലഭിച്ചെങ്കിലും സംശയകരമായ ഒന്നുമില്ലാത്തതിനാല്‍ അമിത പ്രാധാന്യം നല്‍കിയില്ലെന്നും ഇയാളുടെ സഹോദരീ ഭര്‍ത്താവ് ഷൗക്കത്ത് ഖാന്‍ പോലീസിനോട് പറഞ്ഞു.

കുടുംബാംഗങ്ങള്‍ ഒത്തുകൂടുക പതിവാണെങ്കിലും ഇത്തവണ തന്നെ അറിയിച്ചിരുന്നില്ലെന്ന് ഷൗക്കത്ത് പറഞ്ഞു. ഭാര്യ സബീനയെയും രണ്ട് മക്കളെയും നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് ഷൗക്കത്ത് ഇപ്പോള്‍. വരേക്കറുടെ സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്നും ഇയാള്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top