Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ഈ വര്‍ഷം തന്നെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനാകുമെന്ന് കരുതുന്നു: സുബ്രഹ്മണ്യം സ്വാമി

mangalam malayalam online newspaper

ന്യൂഡല്‍ഹി: ഈ വര്‍ഷം തന്നെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. അതിന് സഹായകമാകുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും സ്വാമി പറഞ്ഞു. രാമജന്മഭൂമിയില്‍ മുസ്ലീം പള്ളി പണിയാന്‍ അനുവദിയ്ക്കില്ല. വേണമെങ്കില്‍ സരയു നദിയുടെ മറുവശത്ത് മുസ്ലീങ്ങള്‍ക്ക് പള്ളിയുണ്ടാക്കാമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യ പോലുള്ള ഇസ്ലാമികരാജ്യങ്ങളില്‍ പോലും വിവിധ പദ്ധതികള്‍ക്കായി പള്ളി പൊളിച്ചിട്ടുണ്ട്. മുസ്ലീങ്ങളെ സംബന്ധിച്ച് പള്ളി വെറും പ്രാര്‍ത്ഥനാ ഹാള്‍ മാത്രമാണ്. ക്ഷേത്രം അങ്ങനെയല്ല. വേണമെങ്കില്‍ മറ്റൊരു സ്ഥലത്ത് പള്ളി പണിയാം. മുസ്ലീങ്ങള്‍ അതിന് തയ്യാറാവുകയാണെങ്കില്‍ ഹിന്ദുക്കള്‍ സഹായിക്കുമെന്നും സ്വാമി പറഞ്ഞു.

ചരിത്രപരമായും ഭൂമിശാസ്ത്രപരമായും മറ്റു കാരണങ്ങളാലും രാമക്ഷേത്രം അയോദ്ധ്യയില്‍ തന്നെ ആണെന്ന് ബോധ്യപ്പെട്ടെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top