Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

കൊട്ടാരക്കരയില്‍ നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ്‌ രണ്ടുപേര്‍ മരിച്ചു

mangalam malayalam online newspaper

കൊട്ടാരക്കര : കൊട്ടാരക്കരയില്‍ നിയന്ത്രണംവിട്ട കാര്‍ 20 അടി താഴ്‌ചയിലേയ്‌ക്ക് മറിഞ്ഞ്‌ കോട്ടയം സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. മൂന്ന്‌ പേര്‍ക്ക്‌ പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയം ശാസ്‌ത്രീറോഡില്‍ വാര്‍ഡിക്‌ ആന്റ്‌ ഫ്രൈഡ്‌സ് എന്ന ഹോട്ടല്‍ നടത്തിവന്നിരുന്ന ഷേബാസ്‌ നൗഷാദ്‌ (ടിനു-30), അരുണ്‍ പീതാംബരന്‍ (30) എന്നിവരാണ്‌ സംഭവ സ്‌ഥലത്തുതന്നെ മരിച്ചത്‌. ഗുരുതരമായി പരുക്കേറ്റ ഷൈജോ(26), അനു(25), സാവിയോ (25) എന്നിവരാണ്‌ അപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലുള്ളത്‌.

പുലര്‍ച്ചെ കോട്ടയത്തു നിന്നും തിരുവനന്തപുരത്തേയ്‌ക്ക് വരികയായിരുന്ന കാര്‍ എം.സി റോഡില്‍ സദാനന്ദപുരം വളവിലാണ്‌ അപകടത്തില്‍ പെട്ടത്‌. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസും ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തിയാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top