Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

റെയില്‍വേ ഗേറ്റ്‌ തകര്‍ത്ത്‌ പാളത്തിലെത്തിയ കാറില്‍ ട്രെയിന്‍ ഇടിച്ചു; ഡ്രൈവര്‍ രക്ഷപെട്ടു

mangalam malayalam online newspaper

പാലക്കാട്‌ : അമിതവേഗതയെ തുടര്‍ന്ന്‌ നിയന്ത്രണംവിട്ട്‌ റെയില്‍വേ ഗേറ്റ്‌ തകര്‍ത്ത്‌ പാളത്തിലെത്തിയ കാറില്‍ ചരക്കു ട്രെയിന്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കാറില്‍ നിന്നും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു.

ലക്കിടി റെയില്‍വേ സ്‌റ്റേഷനിലെ ലെവല്‍ ക്രോസ്‌ 164 ല്‍ ഇന്നലെ രാത്രി വൈകിയായിരുന്നു സംഭവം. പാമ്പാടിയില്‍ നിന്നും വന്ന കാറാണ്‌ നിയന്ത്രണംവിട്ട്‌ പാളത്തിലേയ്‌ക്ക് കയറിയത്‌. പാളത്തിലേയ്‌ക്ക് കാര്‍ എത്തിയ അതേസമയം ട്രാക്കിലൂടെ എത്തിയ ചരക്ക്‌ ട്രെയിന്‍ കാറിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. തെറിച്ചു വീണ കാറില്‍ നിന്നും ഡ്രൈവര്‍ ഓടി രക്ഷപെട്ടു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top