Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ഐ 20യെ പിന്തള്ളി ബലേനോ; പ്രീമിയം കോംപാകറ്റ് വിഭാഗത്തില്‍ ഒന്നാമന്‍

mangalam malayalam online newspaper

ന്യൂഡല്‍ഹി : പ്രീമിയം കോംപാകറ്റ് വിഭാഗത്തില്‍ ഒന്നാമതായി മാരുതി സുസുക്കിയുടെ ബലേനോ. ഹ്യൂണ്ടായ് എലൈറ്റ് ഐ 20 യുടെ വിപണി തകര്‍ത്താണ് ബലേനോ ഒന്നാമതെത്തിയിരിക്കുന്നത്. പ്രീമിയം കോംപാക്റ്റ് വിഭാഗത്തിലേക്കാണ് മാരുതി ബലേനോയെ അവതരിപ്പിച്ചത്. പ്രീമിയം വാഹനങ്ങളുടെ വില്‍പനയ്ക്കായി മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡ് അവതരിപ്പിച്ച പ്രത്യേകം ഷോറും ശൃംഖലയായ നെക്‌സയിലൂടെയാണ് ബലേനോ വിപണിയിലെത്തിയത്. അവതരിപ്പിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഹ്യൂണ്ടായ് എലൈറ്റ് ഐ 20 യുടെ വിപണി ബലേനോ തകര്‍ക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡിസംബര്‍ മാസത്തില്‍ 10,572 ബലേനോകള്‍ വിറ്റതായാണ് മാരുതി സുസുക്കിയുടെ കണക്കുകള്‍. എന്നാല്‍ 10,379 ഐലെറ്റ് ഐ 20 മാത്രമേ വില്‍ക്കാന്‍ സാധിച്ചിട്ടുള്ളൂ. 1.2 ലിറ്റര്‍ പെട്രേള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും ബലേനോ ലഭ്യമാണ്. ഒക്‌ടോബറിലായിരുന്നു മാരുതി ബലേനോ അവതരിപ്പിച്ചത്.

ഐ20യെ അപേക്ഷിച്ച് വിലക്കുറവും ബലേനോയ്ക്ക് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചു. വിപണിയിലെത്തുമ്പോള്‍ പെട്രോള്‍ വിഭാഗത്തില്‍ എന്‍ട്രി ലെവലിന് 4.99 ലക്ഷമായിരുന്നു ഡല്‍ഹിയില്‍ എക്‌സ്‌ഷോറൂം വില. വിലവര്‍ദ്ധനവ് വന്നതോടെ ഇന് 5.11 ലക്ഷമായി. ഡീസല്‍ വിഭാഗത്തില്‍ 6.21 ലക്ഷവും. അതേസമയം, ഐ.20യ്ക്ക് ഇത് യഥാക്രമം 5.36 ലക്ഷവും 6.47 ലക്ഷവുമാണ്.

ബലേനോയ്ക്ക് ലഭിക്കുന്നത് നല്ല പ്രതികരണങ്ങളാണെന്നും വരും മാസങ്ങളില്‍ വാഹനത്തിന്റെ ഡിമാന്റ് വര്‍ദ്ധിക്കുമെന്നാണ് കരുതുന്നതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top