Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

പാകിസ്ഥാനില്‍ നിന്നും പഞ്ചാബിലെത്തുന്നത് 7,500 കോടിയുടെ മയക്കുമരുന്നുകള്‍

mangalam malayalam online newspaper

ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലയില്‍ മയക്കുമരുന്നു കള്ളക്കടത്തുകാരും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം വര്‍ദ്ധിക്കുന്നതായി സൂചനകള്‍. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലം ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തിയ പഠനത്തില്‍ പ്രതി വര്‍ഷം 7,500 കോടി രൂപയുടെ മയക്കുമരുന്നുകള്‍ അതിര്‍ത്തി കടന്ന് പഞ്ചാബില്‍ എത്തുന്നതായി കണ്ടെത്തി. ഇതില്‍ 6,500 കോടിയും ഹെറോയിന്‍ ഇടപാടാണ്.

പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തികള്‍ വഴിയായാണ് മയക്കുമരുന്നുകള്‍ കൂടുതലും പഞ്ചാബില്‍ എത്തുന്നത്. ഇതിന് സഹായകമാകുന്നത് ഐ.എസ്.ഐ പോലുള്ള പാകിസ്ഥാന്‍ സംഘടനകളും. ഈ വഴി തന്നെയാണ് പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയവരും ഉപയോഗിച്ചതെന്ന് സംശയിക്കുന്നു.

പാകിസ്ഥാനില്‍ നിന്നെത്തുന്ന ഹെറോയിന്‍ ഉപയോഗിക്കുന്നത് കൂടുതലും ഡല്‍ഹിയിലാണെന്നായിരുന്നു സരക്ഷാ ഏജന്‍സികള്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദത്തെ മറികടക്കുന്നതാണ് പുതിയ വിവരങ്ങള്‍. 2.77 കോടി ജനങ്ങളുള്ള പഞ്ചാബില്‍ 1.23 കോടിപേരും ഹെറോയിന്‍ ഉപയോഗിക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നു. ആഗോള ശരാശരിയേക്കാള്‍ നാലിരട്ടിയാണ് പഞ്ചാബിലെ മയക്കുമരുന്ന് ഉപഭോക്താക്കളുടെ നിരക്ക്.

പഞ്ചാബില്‍ ഹെറോയിന്‍ അടിമകളായ ഒരു സേനയെ വളര്‍ത്തിയെടുക്കുന്നതിനാണ് തീവ്രവാദികളുടെയും മയക്കുമരുന്ന് കടത്തുന്നവരുടെയും ശ്രമമെന്ന് സുരക്ഷ ഏജന്‍സികള്‍ പറയുന്നു. ദിവസവും 20 കോടിയോളം രൂപ മയക്കുമരുന്നുകള്‍ക്കായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഹെറോയിന്‍ പതിവായി ഉപയോഗികുന്നവര്‍ അതിന് മുടക്കുന്നത് ശരാശരി 1400 രൂപയാണെന്നും പഠനത്തില്‍ പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top