Last Updated 1 year 7 weeks ago
Ads by Google
28
Friday
July 2017

അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം; മൂന്ന്‌ രോഗികള്‍ മരിച്ചു

ചെന്നൈ : ചെന്നൈയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിച്ചു. തീ പിടുത്തം ഉണ്ടായി ഏതാനും മണിക്കൂറുകള്‍ കഴിയുന്നതിന്‌ മുമ്പ്‌ അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററിലുണ്ടായിരുന്ന മൂന്ന്‌ രോഗികള്‍ മരിച്ചു. എന്നാല്‍ രോഗികളുടെ മരണം തീ പടര്‍ന്നത്‌ മൂലമല്ലെന്നും അത്യാസന്ന നിലയിലായിരുന്ന അവരുടെ മരണം സ്വാഭാവികമായാണെന്ന വാദത്തിലാണ്‌ ആശുപത്രി അധികൃതര്‍. ഷോര്‍ട്ട്‌ സര്‍ക്യുട്ട്‌ മൂലമാണ്‌ തീപിടുത്തമെന്ന്‌ കരുതുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സാണ്‌ അത്യാഹിത വിഭാഗത്തില്‍ തീ പടരുന്നത്‌ കണ്ടെത്തിയത്‌. ഇവര്‍ ഉടന്‍തന്നെ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തീ പിടിച്ചതിനെ തുടര്‍ന്ന്‌ ഇവിടെ ഉണ്ടായിരുന്ന രോഗികളെ ആശുപത്രിയുടെ മറ്റൊരു ഭാഗത്തേക്ക്‌ മാറ്റിയിരുന്നു. ഇതില്‍ മൂന്നുപേരാണ്‌ മരിച്ചത്‌.

തീ പടര്‍ന്ന്‌ പത്ത്‌ മിനിറ്റിനുള്ളില്‍ മുഴുവന്‍ രോഗികളെയും പുറത്തെത്തിക്കാന്‍ സാധിച്ചു.16 രോഗികളാണ്‌ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നത്‌. ഫയര്‍ എക്‌സ്റ്റിങ്‌യ്യുഷറുകളുടെ സഹായത്തോടെ തീ അണയ്‌ക്കുവാന്‍ സാധിച്ചെന്നും ആര്‍ക്കും പരുക്കില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മരിച്ചവര്‍ മൂന്നുപേരും വിവിധ രോഗങ്ങളാല്‍ ഗുരുതരാവസ്‌ഥയിലായിരുന്നുവെന്നും ഇവരുടേത്‌ സ്വാഭാവിക മരണമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top