Last Updated 1 year 7 weeks ago
Ads by Google
28
Friday
July 2017

കൊച്ചി മെട്രോ : ആദ്യ കോച്ചുകള്‍ ഇന്ന്‌ പുറപ്പെടും

mangalam malayalam online newspaper

ചെന്നൈ : കൊച്ചി മെട്രോയ്‌ക്കുവേണ്ടിയുള്ള ആദ്യ കോച്ചുകള്‍ ഇന്ന്‌ പുറപ്പെടും. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലെ അല്‍സ്‌റ്റോം പ്ലാന്റില്‍ നിന്നുമാണ്‌ കോച്ചുകള്‍ കേരളത്തിലേക്ക്‌ പുറപ്പെടുന്നത്‌. രാവിലെ 11 മണിക്ക്‌ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു കോച്ചുകള്‍ കയറ്റിയ ട്രെയ്‌ലര്‍ ലോറികള്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും.

ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, കെ.വി തോമസ്‌ എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍ , അന്‍വര്‍ സാദത്ത്‌ എന്നിവരും അല്‍സ്‌റ്റോം ട്രാന്‍സ്‌പോര്‍ട്ട്‌ ഇന്ത്യ എം. ഡി ഭരത്‌ സല്‍ഹോത്രാ , ഡി. എം. ആര്‍. സി മുഖ്യ ഉപദേഷ്‌ടാവ്‌ ഇ.ശ്രീധരന്‍, ഡി.എം ആര്‍.സി എംഡി മങ്കു സിങ്‌ , കെ.എം ആര്‍.എല്‍ എംഡി ഏലിയാസ്‌ ജോര്‍ജ്‌, എന്നിവരും പങ്കെടുക്കും

മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച്‌ ഫ്രഞ്ച്‌ കമ്പനിയായ ആല്‍സ്‌റ്റോമാണ്‌ കോച്ചുകള്‍ നിര്‍മ്മിച്ചത്‌. ഒമ്പതു മാസം വേണ്ടി വന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിന്‌. രാജ്യത്ത്‌ നിലവില്‍ ലഭ്യമായ ഏറ്റവും ആധുനിക സാങ്കേതിക വിദ്യയും സൗകര്യങ്ങളുമുള്ള കോച്ചുകളാണ്‌ കൊച്ചിക്ക്‌ ലഭിക്കുന്നത്‌. പരീക്ഷണ ഓട്ടത്തിനുള്ള ആദ്യ ട്രെയിനിന്റെ മൂന്നു കോച്ചുകളാണ്‌ ശ്രീ സിറ്റിയില്‍ നിന്ന്‌ പുറപ്പെടുക. ട്രെയിലറുകള്‍ ഈ മാസം പത്തിന്‌ കൊച്ചിയിലെത്തും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top