Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ മൂന്ന്‌ ദിനം; 21 കാരനെ രക്ഷിച്ചു

mangalam malayalam online newspaper

ബീജിംഗ്‌: തകര്‍ന്നുവീണ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും മൂന്ന്‌ ദിവസത്തിന്‌ ശേഷം യുവാവിന്‌ മോചനം. മണ്ണിടിച്ചിലിനെ തുടര്‍ന്ന്‌ 33 കെട്ടിടങ്ങള്‍ തകര്‍ന്നുവീണ ദക്ഷിണ ചൈനയിലെ ഷെന്‍സെനിലെ ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കില്‍ നിന്നും ബുധനാഴ്‌ച പുലര്‍ച്ചെ 3.30 ന്‌ രക്ഷാ പ്രവര്‍ത്തകരായിരുന്നു ഇയാളെ പുറത്തെടുത്തത്‌. ടിയാന്‍ സെമിംഗ്‌ എന്ന 21 കാരനെയായിരുന്നു പുറത്തെടുത്തത്‌.

ഇയാളുടെ കൈകളും കാലുകളും ഒടിഞ്ഞ നിലയിലായിരുന്നു. തന്റെ തൊട്ടടുത്ത്‌ മറ്റൊരാള്‍ കൂടിയുണ്ടെന്ന്‌ ഇയാള്‍ രക്ഷാപ്രവര്‍ത്തകരോട്‌ പറഞ്ഞെങ്കിലും സമീപത്ത്‌ കണ്ടെത്തിയ മറ്റേയാളെ രക്ഷിക്കാനായില്ല. കെട്ടിടാവശിഷ്‌ടങ്ങളില്‍ പെട്ട 70 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 5000 പേരാണ്‌ ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. ടിയാന്‍ കിടക്കുന്ന ഇടുങ്ങിയ മുറിയിലേക്ക്‌ നുഴഞ്ഞു കയറിയാണ്‌ രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്‌. കൈ കൊണ്ട്‌ അവശിഷ്‌ടങ്ങള്‍ എടുത്തു മാറ്റി.

ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയ ഇയാള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. മണ്ണിടിച്ചിലിന്‌ കാരണമായ സുരക്ഷാ വീഴ്‌ചകളെ കുറിച്ച്‌ അന്വേഷിക്കന്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. അപകടത്തെ തുടര്‍ന്ന്‌ ഇവിടുത്തെ പല ഫാക്‌ടറികളും പ്രവര്‍ത്തനം മന്ദഗതിയിലാക്കിയിട്ടുണ്ട്‌. ദിനം പ്രതി 1000 യുവാന്‍ വരെയാണ്‌ ഇവിടെ കമ്പനികള്‍ നേരിടുന്ന നഷ്‌ടം. 67 മണിക്കൂറുകളാണ്‌ യുവാവ്‌ മണ്ണിനടിയില്‍ കഴിഞ്ഞത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top