Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

അകത്താളുള്ളതറിയാതെ ഉദ്യോഗസ്ഥര്‍ വീട് പൊളിച്ചു; ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍

സെക്കന്തരാബാദ്: മധ്യവയസ്‌ക്കനായ ഗൃഹനാഥന്‍ അകത്തുള്ളതറിയാതെ ഉദ്ദ്വോഗസ്ഥര്‍ വീട് പൊളിച്ചുമാറ്റി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കരച്ചില്‍ കേട്ടാണ് ശ്രീനിവാസന്‍ എന്ന വീട്ടുടമ അപകടത്തില്‍പ്പെട്ടത് ഉദ്ദ്യോഗസ്ഥര്‍ അറിഞ്ഞത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോടതി ഉത്തരവ് പ്രകാരം വീടുകള്‍ ഒഴിയുവാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നതായും ശ്രീനിവാസന്‍ അകത്തുള്ളതറിയാതെയാണ് കെട്ടിടം പൊളിച്ചതെന്നും ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ശ്രീനിവാസന്റെ മൊഴി എടുത്തതിനു ശേഷം മാത്രമേ നടപടി എടുക്കാന്‍ കഴിയൂ എന്നാണ് പോലീസിന്റെ നിലപാട്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top