Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

മുസ്ലീം വിദ്യാര്‍ത്ഥിയെ തെറ്റിദ്ധരിപ്പിച്ച് ആര്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുപ്പിച്ചതായി പരാതി

mangalam malayalam online newspaper

ലഖ്‌നൗ: യു.പിയിലെ സിദ്ധാര്‍ത്ഥ് നഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് മുസ്ലീം വിദ്യാര്‍ത്ഥിയെ തെറ്റിദ്ധരിപ്പിച്ച് ആര്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുപ്പിച്ചതായി ആരോണം. സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയില്‍ ബി.ജെ.പി എം.പി ജഗദംബിക പാലിന്റെ സ്‌കൂളില്‍ ഒക്‌ടോബര്‍ 10 മുതല്‍ 17 വരെ നടന്ന ആര്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ പിതാവാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗുല്‍സാര്‍ അഹമ്മദിനെ വിദ്യാഭ്യാസ ക്യാമ്പെന്ന് പറഞ്ഞാണ് ആര്‍.എസ്.എസ് പരിപാടിയില്‍ കൊണ്ടു പോയത്. കുട്ടിയെ കൂട്ടിക്കൊണ്ട് പോയവര്‍ക്കെതിരെ പിതാവ് മഹ്മൂദ് അഹമ്മദ് ജില്ലാ മജിസ്‌ട്രേറ്റിനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും പരാതി നല്‍കി. ഗുല്‍സാറിനെയും രണ്ട് സഹോദരങ്ങളെയും സ്‌കൂളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതായും അഹമ്മദ് പറഞ്ഞു. വിജയകുമാര്‍ എന്ന വ്യാജപ്പേരിലാണ് കുട്ടിയെ ആര്‍.എസ്.എസ് ക്യാമ്പില്‍ കൊണ്ടു പോയത്. മുസ്ലീം വിരുദ്ധ സന്ദേശങ്ങളാണ് ക്യാമ്പില്‍ പഠിപ്പിച്ചതെന്നും അഹമ്മദ് പറഞ്ഞു.

വിദ്യാഭ്യാസ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട മകന് 450 രൂപ നല്‍കിയാണ് വിട്ടത്. എന്നാല്‍ ക്യാമ്പ് കഴിഞ്ഞ് മകന്‍ തിരിച്ചെത്തിയപ്പോഴാണ് ആര്‍.എസ്.എസ് ക്യാമ്പിലേക്കാണ് കൊണ്ടു പോയതെന്ന് വ്യക്തമായതെന്നും അഹമ്മദ് പറഞ്ഞു. അതേസമയം കുട്ടിയെ എങ്ങനെയാണ് ആര്‍.എസ്.എസ് ക്യാമ്പില്‍ എത്തിച്ചതെന്ന് അറിയില്ലെന്ന് സ്‌കുള്‍ പ്രിന്‍സിപ്പല്‍ ശ്രീരാം മിശ്ര പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top