Last Updated 1 year 2 weeks ago
Ads by Google
24
Saturday
June 2017

ബിഹാറില്‍ ബി.ജെ.പി സഖ്യം 147 സീറ്റുകള്‍ നേടുമെന്ന്‌ സര്‍വേ

പട്‌ന: ബിഹാര്‍ ഭരണം ബി.ജെ.പി സഖ്യം പിടിച്ചടക്കൂമെന്ന്‌ സര്‍വെ. ബി.ജെ.പി നയിക്കുന്ന സഖ്യം 147 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ്‌ സീ മീഡിയ ഗ്രൂപ്പിന്റെ സര്‍വെയില്‍ പറയുന്നത്‌. ജനതാദള്‍ കക്ഷികളുടെ മഹാസഖ്യമാകട്ടെ 64 സീറ്റുകളിലേക്ക്‌ ചുരുങ്ങുമെന്നും സര്‍വെയില്‍ പറയുന്നു.

എന്‍.ഡി.എ അധികാരത്തിലെത്തുമെന്ന്‌ സര്‍വെയില്‍ പങ്കെടുത്തവരില്‍ 53.8% ആളുകളും വിശ്വസിക്കുന്നു. 40.2% പേര്‍ ജനതാ പാര്‍ട്ടികളുടെ സഖ്യത്തിനും സാധ്യത കല്‌പിക്കുന്നു. ആറു ശതമാനം പേര്‍ മറ്റുള്ള കക്ഷികളിലും വിശ്വാസമര്‍പ്പിക്കുന്നു.
ജിതന്‍ റാം മാഞ്ചിയുടെ എച്ച്‌.എ.എം, രാം വിലാസ്‌ പസ്വാന്റെ ലോക്‌ ജന്‍ശക്‌തി പാര്‍ട്ടി, കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്‌വാഹയുടെ രാഷ്‌ട്രീയ ലോക്‌സമസ്‌ത പാര്‍ട്ടി എന്നിവ ഉള്‍പ്പെടുന്നതാണ്‌ ബി.ജെ.പി സഖ്യം. രാഷ്‌ട്രീയ ജനതാദള്‍, ജനതാദള്‍ യുണൈറ്റഡ്‌, കോണ്‍ഗ്രസ്‌, ജനതാദള്‍ സെകുലര്‍ എന്നിവ ചേര്‍ന്നതാണ്‌ മഹാസഖ്യം.

നക്‌സലുകള്‍ക്ക്‌ സ്വാധീനമുള്ള േേഖലയയില്‍ 54.6% പേരും എന്‍.ഡി.എയ്‌ക്കൊപ്പമാണ്‌. 39.7% പേര്‍ മഹാസഖ്യത്തെ പിന്തുണയ്‌എക്കുന്നു. യാദവ സമുദായത്തിനിടയില്‍ നടത്തിയ സര്‍വെയില്‍ എന്‍.ഡി.എയെ 43.7% പേര്‍ പിന്തുണച്ചപ്പോള്‍ 50.2 പേര്‍ക്ക്‌ ചായ്‌വ് മഹാസഖ്യത്തിനൊപ്പമാണ്‌.

സ്‌ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ 58.1% പേരും എന്‍.ഡി.എ സഖ്യത്തെ പിന്തുണയ്‌ക്കുന്നു. 35.2% പേര്‍ ജനതാദള്‍ സഖ്യത്തിനൊപ്പമാണ്‌. ജാതിയുടെയും മതത്തിന്റെയും അടിസ്‌ഥാനത്തിലും സര്‍വെ നടത്തി. ഇതില്‍ പങ്കെടുത്ത മുസ്ലീം വോട്ടര്‍മാരില്‍ 35.9% എന്‍.ഡി.എ അധികാരത്തിലെത്തുമെന്ന്‌ പറയുമ്പോള്‍ 57.9% പേര്‍ മഹാസഖ്യത്തെയാണ്‌ പിന്തുണയ്‌ക്കുന്നത്‌. ഹിന്ദുക്കളില്‍ 57.4% പേര്‍ എന്‍.ഡി.എയെയും 36.6 % പേര്‍ മഹാസഖ്യത്തെയും പിന്തുണയ്‌ക്കുന്നു.

സെപ്‌തംബര്‍ 29നും 30നുമാണ്‌ സര്‍വെ സംഘടിപ്പിച്ചത്‌. ബിഹാറിലെ 243 സീറ്റുകളിലേക്ക്‌ ഈ മാസം 12,16, 28 നവംബര്‍ ഒന്ന്‌, അഞ്ച്‌ തീയതികളിലാണ്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌. നവംബര്‍ എട്ടിനാണ്‌ വോട്ടെണ്ണല്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top