Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

തടവുകാര്‍ക്ക് സ്വാന്തനവുമായി മാര്‍പാപ്പ; കുട്ടികളെ ഓര്‍ത്ത് ദൈവം വിതുമ്പുന്നു

mangalam malayalam online newspaper

ഫിലാഡല്‍ഫിയ: ആറു ദിവസം നീണ്ട അമേരിക്കന്‍ സന്ദര്‍ശനം ചരിത്രസംഭവമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലേക്ക് മടങ്ങി. അവസാന ദിവസം ഫിലാഡല്‍ഫിയയില്‍ ലക്ഷക്കണക്കിന് വിശ്വാസികളെ പങ്കെടുപ്പിച്ച് നടന്ന ബലിയര്‍പ്പണവും ജയിലില്‍ തടവുകാര്‍ക്ക് സ്വാന്തനമേകിയും യു.എസ് സന്ദര്‍ശനം ധന്യമാക്കിയാണ് മാര്‍പാപ്പ മടങ്ങിയത്.

ഫിലാഡഫിയയിലെ ജയിലില്‍ തടവുകാരെ സന്ദര്‍ശിച്ച മാര്‍പാപ്പ അവരുമായി സംവദിച്ചു. എല്ലാവരും ശുദ്ധരാകേണ്ടതുണ്ടെന്നു പറഞ്ഞ മാര്‍പാപ്പ തടവറയിലെ ജീവിതത്തെ സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലായി കാണരുതെന്നും വലിയ ഇടയന്‍ തടവുകാരോട് പറഞ്ഞു. 'നാം എല്ലാവരും ശുദ്ധീകരിക്കപ്പെടേണ്ടത്. അതില്‍ ഒന്നാമന്‍ ഞാന്‍ തന്നെ'- മാര്‍പാപ്പ അവരോട് പറഞ്ഞു. 60 പുരുഷന്മാരെയും 11 സ്ത്രീ തടവുകാരെയുമാണ് മാര്‍പാപ്പ കണ്ടത്.

ജയിലറയ്ക്കുള്ളിലേക്ക് ആശ്വസിപ്പക്കാനെത്തിയ മാര്‍പാപ്പയ്ക്ക് സമ്മാനിക്കാനായി തടവുകാര്‍ പ്രത്യേക കസേരയും നിര്‍മ്മിച്ചിരുന്നു. അന്തേവാസികള്‍ നിര്‍മ്മിച്ച കസേരയിലാണ് അദ്ദേഹം ഇരുന്നത്. തന്നെ കാത്തിരുന്ന തടവുകാരെ അഭിനന്ദിച്ച മാര്‍പാപ്പ തനിക്കായി പ്രത്യേകം കസേര നിര്‍മ്മിച്ച തടവുകാര്‍ക്ക് നന്ദി അറിയിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കും ഹസ്തദാനവും നല്‍കി. സ്വീകരിക്കാനായി അടുത്തുവന്നവരെ ആശ്ലേഷിക്കാനും അദ്ദേഹം മറന്നില്ല.

ഫിലാഡല്‍ഫിയയിലെ ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ പാര്‍ക്ക്‌വേയില്‍ നടന്ന ബലിയില്‍ കുടുംബ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിശ്വാസികള്‍ക്ക് പകര്‍ന്നുനല്‍കി. കുടുംബങ്ങളുടെ സംരക്ഷണമാണ് ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കുര്‍ബായ മധ്യേ നല്‍കിയ സന്ദേശത്തില്‍ വലിയ പിതാവ് ഓര്‍മ്മിപ്പിച്ചു. കുര്‍ബാനയ്ക്കു ശേഷം വിശ്വാസികളുടെ പ്രാര്‍ത്ഥന സഹായവും അദ്ദേഹം തേടി.

നേരത്തെ കത്തോലിക്കാ പുരോഹിതരുടെ പീഡനത്തിന് ഇരയായ കുട്ടികളുടെ സംഘവുമായി സംവദിച്ച മാര്‍പാപ്പ കുട്ടികളുടെ സഹനങ്ങളെ ഓര്‍ത്ത് 'ദൈവം വിതുമ്പുകയാണെന്നും പറഞ്ഞു. അഞ്ചു കുട്ടികളുമായാണ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത്. യു.എസ് രൂപതയിലെ റോമന്‍ കത്തോലിക്കാ പുരോഹിതര്‍ നടത്തിയ ബാല ലൈംഗിക പീഡനങ്ങള്‍ നിരവധിയാണ്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top